Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഉൾപ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി. ഒരാശുപത്രിയിൽ ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോർട്ട് ഓൺലൈൻ ആയി തന്നെ അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രികളിൽ നിന്ന് ഓൺലൈൻ അപ്ഡേഷൻ നടക്കണം.

ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ തന്നെ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്വെയർ നിർമ്മിച്ചു പരിശീലനം നൽകി. കോവിഡ് മരണങ്ങൾ ഉൾപ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയിൽ നിന്ന് ഇത്തരത്തിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.കോവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടർമാർ തന്നെയാണ് അവരുടെ മാർഗരേഖ അനുസരിച്ച് തീരുമാനമെടുക്കുക. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ മറച്ചുവെക്കാൻ ഒന്നുമില്ല എന്നതിനാൽ ഇക്കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാനാണ് ആശുപത്രിയിൽ വെച്ചുതന്നെ ഓൺലൈനായി അപ്ലോഡ് ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയത്. നേരത്തെയും ഐസിഎംആറിന്റെയും ഡബ്ല്യൂഎച്ച്ഒയുടെയും മാർഗനിർദേശം അനുസരിച്ചാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിരുന്നതെന്നും മന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment