Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:44 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവ ആലങ്ങാട് ഭർത്താവിന്‍റെ വീട്ടിൽ ഗർഭിണിയായ യുവതിയും പിതാവും ക്രൂര മർദനത്തിനിരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ജൗഹർ ഉൾപ്പടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധന നിരോധന നിയമങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്‌തത്.കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു ആലുവ സ്വദേശി നഹലത്തിന്‍റെയും മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം നടന്നത്. എട്ട് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണവുമാണ് വിവാഹ സമയത്ത് സ്ത്രീധനം നൽകിയതെന്നാണ് യുവതിയുടെ ബന്ധുക്കൾ നൽകുന്ന വിവരം. എന്നാൽ ഇത് പോരെന്ന് പറഞ്ഞ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഭർത്താവും ഭർതൃ മാതാവ് സുബൈദയും മാനസികമായി പീഡിപ്പിക്കുകയും, ഭർത്താവ് ജൗഹർ ശാരിരികമായി ഉപദ്രവിക്കുകയും ചെയ്‌തിരുന്നുവെന്നാണ് നഹ്‌ലത്തിന്‍റെ ആരോപണം. ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂരമർദനംയുവതി ഈ കാര്യങ്ങളൊന്നും വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാൽ ഗർഭിണിയായ ശേഷവും ഭർത്താവ് മർദനം തുടർന്നതോടെയാണ് യുവതി വീട്ടുകാരെ കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസം വസ്‌തു വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയപ്പോൾ ജൗഹർ ഭാര്യ നഹ്ലത്തിനെയും പിതാവ് സലീമിനെയും ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Readers Comment

Add a Comment