Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. വിവിധ മേഖലങ്ങളിൽ അത്യപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ച മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ബി സി റോയി എന്ന പ്രതിഭാ ശാലിയായ ഡോക്ടറോടുള്ള ബഹുമാനാർത്ഥമാണ് അദ്ദേഹത്തിൻറെ ജന്മദിനമായ ജുലൈ ഒന്ന് 'ദേശീയ ഡോക്ടേഴ്സ് ദിനം' ആയി ആചരിച്ച്‌ വരുന്നത്. ഒരോ വ്യക്തികൾക്കും അതിലേറെ സമൂഹത്തിനും ഡോക്ടർമാർ നൽകി വരുന്ന വിലയേറിയ സേവനങ്ങളെ നന്ദി പൂർവ്വം ഓർക്കാനുള്ള ഒരു ദിവസം കൂടിയാണ് ഡോക്ടേഴ്സ് ഡേ.

കൊവിഡ് മഹാമാരിക്കെതിരെ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ്  വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി വരുന്നത് എന്നത് ഈ ദിനത്തിൻറെ പ്രസക്തി വർധിപ്പിക്കുകയാണ്. സ്വന്തം സുരക്ഷ പോലും നോക്കാതെ ഡോക്ടർമാർ തങ്ങളുടെ പ്രവർത്തന മേഖലയിൽ സ്വയം സമർപ്പിതമായി മുന്നോട്ട് പോവുന്നതോടെയാണ് ഈ സമൂഹം ഈ രീതിയിൽ നിലനിൽക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണ് ജുലൈ ഒന്ന്.ഐഎംഎ കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കോവിഡിൻറെ രണ്ടാം തരംഗത്തിൽ മാത്രം രാജ്യത്ത് ഇതുവരെ 798 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായി. ദില്ലിയിൽ മാത്രം മരിച്ചത് 128 ഡോക്ടർമരാണ്. 115 ഡോക്‌ടർമാർ മരിച്ച ബീഹാർ രണ്ടാം സ്ഥാനത്ത്. കേരളത്തിൽ ജീവൻ നഷ്ടമായത് 24 പേർക്കാണ്. ഒന്നാം തരംഗത്തിൻറെ സമയത്ത് 2020 മാർച്ച്‌ മുതൽ ഡിസംബർ വരെ 734 പേർ മരിച്ചതായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചിരുന്നു.അതേസമയം, വിവിധ രാജ്യങ്ങളിൽ ഡോക്ടേഴ്സ് ദിനം വ്യത്യസ്ത തീയതികളിലാണ് ആചരിക്കുന്നത്. മാർച്ച്‌ 30 നാണ് ഓസ്ട്രേലിയയിൽ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. വിശുദ്ധ ലൂക്കിന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമായ ഒക്ടോബർ 18 നാണ് ദേശീയ ഡോക്ടർമാരുടെ ദിനമായി ബ്രസീൽ ആഘോഷിക്കുന്നത്. മലേഷ്യയിൽ, എല്ലാ വർഷവും ഒക്ടോബർ 10 നും ഈ ദിനം ആചരിക്കുന്നു. 1933 മാർച്ച്‌ 28 ന് ജോർജിയയിലെ വിൻ‌ഡറിലാണ് ആദ്യത്തെ ഡോക്ടർമാരുടെ ദിനാചരണം നടന്നതെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്

Readers Comment

Add a Comment