Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ ഐ.എസ്. റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട് .വിദ്യാഭ്യാസനിലവാരം കൂടുതലുള്ള കേരളത്തിൽനിന്ന് അവർ റിക്രൂട്ടിങ് സാധ്യത തേടുന്നത് തുടർന്നേക്കും'.ഇന്നലെ വിരമിച്ച ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞ ഇ കാര്യത്തെ കൂടുതൽ ദൃഢമാകുകയാണ് തീവ്രവാദ ബന്ധമുണ്ടെന്ന് കാണിച്ച് യുവാവ് നൽകിയ ഹർജി. തേഞ്ഞിപ്പലം സ്വദേശി പി ടി ഗിൽബർട്ടിന്റെ ഭാര്യയെയും മകനെയുമാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റാൻ കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭ ശ്രമിച്ചത്. ഗിൽബർട്ട് നൽകിയ പരാതിയിൽ ഇരുവരെയും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭാര്യയെയും മകനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി ടി ഗിൽബർട്ട് നൽകിയ ഹർജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി. ഹർജി ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കും.ഭാര്യ ഷൈനി, മകൻ ആകാശ് ( 13 ) എന്നിവരെ ഇസ്ലാം വിശ്വാസികളായ അയൽക്കാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ഗിൽബർട്ടിന്റെ പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണ്ണൂർ ഇരിട്ടി സ്വദേശിയായ ഗിൽബർട്ടിന്റെ അയൽക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവർ ചേർന്നാണ് ഭാര്യയെയും മകനെയും കടത്തിയതെന്ന് ഇയാൾ പറയുന്നു. ഇസ്ലാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും നൽകാമെന്ന ഇവരുടെ വാഗ്ദാനം താൻ നിഷേധിച്ചിരുന്നു. ജൂൺ ഒൻപതിന് താൻ ജോലിക്കു പോയപ്പോൾ ഇവർ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലുണ്ടെന്ന് കണ്ടെത്തിയെന്ന് ഗിൽബർട്ട് പറയുന്നു.അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാന്നിധ്യമുണ്ടായിരുന്നു. മതപരിവർത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവർത്തനം ചെയ്തവരെ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ഐസിസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയോ എൻ ഐ എയോ അന്വേഷിക്കണമെന്നും നിർബന്ധിത മതപരിവർത്തനം ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പ്രഖ്യാപിക്കണമെന്നും യുവാവ് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
'
28.82°C








