Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനമെന്ന് കെഎംആർഎൽ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവർത്തനമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ് ഉണ്ടാവുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും.അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടരുകയാണ്. രോഗവ്യാപനത്തിൻറെ തോത് കണക്കാക്കി പ്രദേശങ്ങളെ വേർതിരിച്ചാണ് നിലവിൽ നിയന്ത്രണങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രി ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.
28.82°C








