Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. ഈ സ്ഥലങ്ങളിൽ ഏഴ് ദിവസത്തിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്, ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ പറഞ്ഞു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോട്ടൽ, ഹോം സ്റ്റേകൾ, ടാക്‌സി ഡ്രൈവർമാർ ഉൾപ്പടെയുള്ള മുഴുവൻ പേർക്കും വാക്‌സിൻ നൽകാനാണ് തീരുമാനം. അടുത്ത ഘട്ടത്തിൽ മൂന്നാർ, ഫോർട്ടുകൊച്ചി, തേക്കടി, കുമരകം, കോവളം, വർക്കല എന്നി ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തും. സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സമ്പൂർണ വാക്‌സിനേഷനാണ് ലക്ഷ്യമിടുന്നതെന്നും ടൂറിസംമന്ത്രി പറഞ്ഞു.Also read: ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കുംഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Readers Comment

Add a Comment