Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന പൊലീസ് മേധാവിയായി റോഡ് സുരക്ഷാ കമ്മിഷണർ അനിൽകാന്ത് ഐപിഎസിനെ സർക്കാർ നിയമിച്ചു. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. വിജിലൻസ് ഡയറക്ടർ, ഫയർഫോഴ്‌സ് മേധാവി, ജയിൽമേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.വയനാട് എഎസ്‌പിയായി സേവനം ആരംഭിച്ച അനിൽകാന്ത്, തിരുവനന്തപുരം റൂറൽ എസ്പി, റെയിൽവേ എസ്പി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോംഗ് എന്നിവിടങ്ങളിൽ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടറായി. പിന്നീട് മടങ്ങിയെത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി. എഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി, സ്റ്റേറ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു.പൊളിറ്റിക്കൽസയൻസിൽ ബിരുദാനന്തര ബിരുദ ധാരിയായ അനിൽകാന്ത് ഡൽഹി സ്വദേശിയാണ്. ദലിത് വിഭാഗത്തിൽ നിന്ന് ആദ്യമായി സംസ്ഥാന പൊലീസ് മേധാവിയാകുന്ന വ്യക്തി എന്ന ബഹുമതിയും അനിൽകാന്തിനുണ്ട്. യുപിഎസ്സി സമർപ്പിച്ച ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഡോ.ബി സന്ധ്യ, എസ് സുധേഷ്‌കുമാർ എന്നിവരെ ഒഴിവാക്കിയാണ് അനിൽകാന്തിനെ സർക്കാർ പൊലീസ് മേധാവിയായി നിയമിച്ചത്.

Readers Comment

Add a Comment