Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ ജില്ലയിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്‌പിൽ ഗുരുതരവീഴ്‌ച. കരുവാറ്റ പി.എച്ച്.സി വാക്‌സിനേഷൻ സെൻററിൽ 65കാരന് രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ രണ്ട് തവണ നൽകി. കരുവാറ്റ ഇടയിലിൽ ഭാസ്‌കരനാണ് രണ്ട് തവണ കൊവിഡ് വാക്‌സിൻ നൽകിയത്. വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസ്‌കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാവിലെ 11 മണിക്കാണ് ഭാസ്കരനും ഭാര്യ പൊന്നമ്മയും രണ്ടാം ഡോസ് കൊവിഷിൽഡ് വാക്‌സീൻ സ്വീകരിക്കാൻ കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. തിരക്ക് ഒഴിവാക്കാൻ മീറ്ററുകളുടെ മാത്രം വ്യത്യാസത്തിൽ 2 വാക്‌സിൻ വിതരണ കൗണ്ടറുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ കൗണ്ടറിൽ നിന്ന് ഭാസ്കരൻ വാക്‌സിൻ സ്വീകരിച്ചു. ശേഷം രണ്ടാം കൗണ്ടറിൽ എത്തിയപ്പോൾ വീണ്ടും വാക്‌സിൻ കുത്തിവെക്കുകയായിരുന്നു. വിശ്രമശേഷം പുറത്തിറങ്ങി ഭാര്യയുമായി സംസാരിച്ചപ്പോഴാണ് രണ്ടുതവണ വാക്‌സിൻ കുത്തിവെച്ചെന്ന് മനസിലായത്.രണ്ട് തവണ വാക്സീനെടുത്തതിന് പിന്നാലെ രക്തസമ്മർദ്ദം കൂടുകയും മൂത്രതടസം ഉണ്ടാവുകയും ചെയ്തു,സംഭവത്തിൽ ആരോഗ്യമന്ത്രിക്കടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.  

Readers Comment

Add a Comment