Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:49 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനർഹമായി റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ തുടരുന്നവർക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ വരെ. ഇത്തരം കാർഡ് കൈവശമുള്ളവർ താലൂക്ക്, സിറ്റി റേഷനിംഗ് ഇൻസ്പെക്ടർക്ക് സത്യവാങ്മൂലവും അപേക്ഷയും സമർപ്പിച്ച് മുൻഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. ജൂൺ 30ന് ശേഷം പട്ടികയിൽ തുടരുന്ന അനർഹർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനിടയിൽ കോട്ടയം ജില്ലയിൽ ഉൾപ്പെടെ അനധികൃതമായി റേഷൻ കാർഡ് കൈവശം വെച്ചിരിക്കുന്നവരെ തേടി അധികൃതർ വീട്ടിലേയ്ക്ക് എത്തി തുടങ്ങി.

തിങ്കളാഴ്ച ജില്ല സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഇങ്ങനെ നടത്തിയ പരിശോധനയിൽ തന്നെ 40ഓളം അനധികൃത കാർഡുകൾ കണ്ടെത്തി. സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർ, പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ എന്നിവർ റേഷൻ ഐഎവൈ/ പിഎച്ച്എച്ച് ആനുകൂല്യങ്ങൾക്ക് അർഹരല്ല.

ആദായനികുതി അടയ്ക്കുന്നവർ, പ്രതിമാസം 25000 രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ, സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമുകളിൽ വിസ്തീർണമുള്ള വീട്/ ഫ്ലാറ്റ് ഉള്ളവർ, നാലുചക്രവാഹനം സ്വന്തമായി ഉള്ളവർ, വിദേശജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയിൽ നിന്നൊ 25000 രൂപയിലധികം പ്രതിമാസവരുമാനമുള്ളവർ ഉള്ള കുടുംബം എന്നിവരാണ് മുൻഗണനയ്ക്ക് അർഹതയില്ലാത്തവരായി സർക്കാർ കണക്കാക്കുന്നത്.

Readers Comment

Add a Comment