Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കേസ്.  കൊട്ടരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു. മജിസ്‌ട്രേറ്റ് ജയകുമാറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെ പേരില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്‌കുമാറിന്റെ അറിവോടുകൂടിയാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൊല്ലം ജില്ല മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുധീര്‍ ജേക്കബ് 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സമന്‍സ് അയക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.പത്തനംതിട്ട ജയിലില്‍ നിന്ന് സരിത എഴുതിയതെന്ന പേരില്‍ കമ്മീഷനുമിന്നില്‍ ഹജരാക്കിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദീപ്, ശരണ്യ മനോജ് എന്നിവരുടെ ഗൂഢാലോചനയോടെയാണ് കത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Readers Comment

Add a Comment