Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറെ വിവാദങ്ങൾക്കൊടുവിൽ ചാരം മൂടികിടന്ന  സിറോ മലബാർ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി വിൽപ്പന സംബന്ധിച്ച വിവാദങ്ങൾ വീണ്ടും ശക്തമാകുന്നു. വിവാദമായ ഭൂമി വിൽപ്പനയിലൂടെ സഭയ്ക്ക് ഉണ്ടായ നഷ്ടം നികത്താൻ സഭയുടെ തന്നെ ഭൂമി വിൽക്കാമെന്നും വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും  ഓറിയന്റൽ കോൺഗ്രിഗേഷനുകളുടെ കാര്യാലയത്തിന്റെ പ്രീഫെക്ട്  സാന്ദ്രിയുടെ ഉത്തരവാണ് ഇപ്പോൾ ഭൂമി കുംഭകോണം വീണ്ടും ചർച്ചയാക്കിയത്. സാമ്പത്തിക  തട്ടിപ്പുമാത്രമല്ല ലൈംഗിക പീഡന കുറ്റകൃത്യത്തിൽ വരെ ഉൾപ്പെട്ട റിട്ടയർമെന്റ് പ്രായംകഴിഞ്ഞിട്ടും കടിച്ചുതൂങ്ങികിടക്കുന്ന കാട്ടുകള്ളൻ സാൻട്രിയുടെ ഉത്തരവിന് തങ്ങൾ പുല്ലുവിലപോലും കല്പിക്കുന്നില്ലന്നും എന്തുവിലകൊടുത്തും ഇവരുടെ പദ്ധതികൾ തകർക്കും എന്ന്  എറണാകുളം-അങ്കമാലി രൂപതയിലെ വിശ്വാസികൾ ഐ ടു ഐ ന്യൂസിനോട് പ്രതികരിച്ചു.

ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ നടന്ന 45 സാമ്പത്തിക ഇടപാടുകളിലെ ഫോറൻസിക് ഓഡിറ്റ് നടത്തി  ക്രമക്കേടുകൾ പരിശോധിക്കാനാണ് KPMG എന്ന അന്താരാഷ്ട്ര ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു.. 2350000 രൂപയാണ് KPMG ഈ റിപ്പോർട്ടിനായി മാത്രം ചാർജ് ചെയ്തത്. മറ്റു ചിലവുകൾ പുറമെ.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പ്രാഥമിക വിലയിരുത്തലുകളാണ് KPMG നടത്തിയത്.

1) കാനോനിക സമിതികളുടെ അംഗീകാരം നേടാതെയാണ് ഭൂമി വില്പന നടത്തിയത്.

2) വില്പന വില നിശ്ചയിച്ചതിൽ കൃത്യതയും ന്യായവുമില്ല.

3) റിയൽ എസ്റ്റേറ്റ് ഏജൻറിനെ നിയമിച്ചതിൽ സുതാര്യതയില്ല.

4) വില്പനയിൽ ലഭിച്ച പണം കടം വീട്ടാനുപയോഗിച്ചില്ല.

കോട്ടപ്പടി ഭൂമിക്ക് 6 കോടി രൂപയാണ് രജിസ്ട്രേഷൻ വിലയെങ്കിലും 15. 38 കോടി രൂപയാണ് അതിരൂപത നൽകിയത്. ഇതിന് തൃപ്തികരമായ കാരണം ലഭ്യമല്ല.

വിശദമായ വിലയിരുത്തലുകളുടെ സംക്ഷിപ്തം.

a) കാനോനികസമിതികളുടെ അംഗീകാരം നേടിയിരുന്നില്ല.

b) സുതാര്യതയില്ലാതെ ഏജൻ്റുമാരെ നിയമിച്ചു.

c) ആവറേജ് വില്പന വില നിശ്ചയിച്ചതിൽ പിശകു പറ്റി.

d) വില പരിശോധന നടത്താതെയാണ് വില്പന നടത്തിയത്.

e) കുറഞ്ഞ വിലക്ക് വിൽക്കുന്ന കാര്യം കാനോനിക സമിതികളെ അറിയിച്ചതേയില്ല.

f) വില്പനയാധാരങ്ങൾ പരിശോധനയില്ലാതെ അംഗീകരിച്ചു.

g) വാങ്ങിയ ആളുകടെ ബാക്ക് ഗ്രൗണ്ട് പരിശോധിച്ചില്ല.

h) സ്ഥലം വാങ്ങാത്ത ആളുകളിൽ നിന്ന് ലഭിച്ച പണം സ്ഥലത്തിൻ്റെ വിലയായി പരിഗണിച്ച് രജിസ്ടേഷൻ തുകയിലേക്ക് ക്രമപ്പെടുത്തിക്കൊടുത്തു.

i) വില്പന വിലയുടെ പണം ലഭിക്കാൻ കാലതാമസം ഉണ്ടായി.

കാനോനിക സമിതികളുടെ അംഗീകാരം വാങ്ങിയിരുന്നില്ലെന്നും, മെഡിക്കൽ കോളജ് പദ്ധതിക്ക് ഫീസിബിലിറ്റി സ്റ്റഡി നടത്തിയിരുന്നില്ലെന്നും കർദ്ദിനാൾ സമ്മതിച്ചു. ഇതു കർദ്ദിനാളും സാജുവുമായുള്ള ഇടപാടുകളിലെ സംശയം വർദ്ധിപ്പിക്കുന്നു. കോട്ടപ്പടി, ദേവികുളം ഭൂമികൾ വാങ്ങിയത് ഇതിൻ്റെ നിഴലിലാണ്.

ഫിനാൻസ് കൗൺസിൽ, ആലോചനാ സമിതി എന്നീ ഫോറങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെക്കുറിച്ച് മതിയായ ചർച്ചകൾ നടത്തിയിട്ടില്ല. പ്രോട്ടോ സിഞ്ചല്ലുസ് ആയ ബിഷപ്പ് സെബാസ്റ്റ്യൻ നിക്ഷിപ്തമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചില്ല. ബിഷപ്പ് സെബാസ്റ്റ്യനും ബിഷപ്പ് ജോസ് പുത്തൻവീട്ടിലും ഈ ഇടപാടുകളിൽ ക്രിയാത്മകമായി ഇടപെടുകയോ, ഇതിൻ്റെ പ്രക്രിയയെയോ, തീരുമാനങ്ങളേയോ ചോദ്യം ചെയ്തില്ല.

മോൺ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ പ്രൊക്യുറേറ്ററെ സഹായിക്കാനായി ഫിനാൻസ് കൗൺസിലിലേക്ക് നിയമിതനായെങ്കിലും സാജുവിനെ നിയമിച്ച ഓതറൈസേഷൻ ലെറ്റർ നൽകിയത്, അതിൻ്റെ ഉള്ളടക്കം മനസ്സിലാക്കാതെയാണ്. പ്രൊക്യുറേറ്റർക്ക് ഇതു സംബന്ധിച്ച നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ നൽകിയില്ല.

വാങ്ങാനുള്ള ആളുകളെ അതിരൂപതയുമായി കൂട്ടിയോജിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇടപാടുകൾ ഉറപ്പിച്ചത് അതിരൂപതയാണെന്നുമാണ് സാജു പറഞ്ഞത്.

ഈ ഇടപാടിൽ  വസ്തുതകൾ പരിശോധിച്ചാൽ ഇതിൽ ബന്ധപ്പെട്ടവർ സാമ്പത്തിക നേട്ടമുണ്ടാക്കുവാനുള്ള  സാധ്യത തള്ളിക്കളയാനാവില്ല എന്നും KPMG റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

 നഷ്ടം വരുത്തിവച്ചവർത്തന്നെ തീർക്കട്ടെയെന്നാണ്  വിശ്വാസികളുടെ നിലപാട്.. എന്നാൽ വത്തിക്കാൻ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിൽ കഴിഞ്ഞ ദിവസം നടന്ന വൈദിക സമിതി യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.മാത്രമല്ല എതിർക്കുന്നവർക്കെതിരെ നടപടിക്കും വത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടത്രേ..... എന്നാൽ വത്തിക്കാൻ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് വൈദികരുടെ നിലപാട്.

സാന്ദ്രിയുടെ ഉത്തരവിലൂടെ കാട്ടുകള്ളന്മാരും കൊള്ളക്കാരും ഇവിടെമാത്രമല്ല അങ്ങ്  വത്തിക്കാനിലും ഉണ്ട് എന്ന് വ്യക്തമായി എന്ന് വിശ്വാസികൾ പറയുന്നു. വിശ്വാസികൾ തെണ്ടിപിരിച്ചും കടമെടുത്തും വാങ്ങിയ ഭൂമി കട്ട് വിറ്റ് തിന്നാനൊരുങ്ങുന്ന ഇയാൾ  കർദിനാളാണോ.. അതോ കാട്ടുകള്ളനാണോ എന്നാണ് വിശ്വാസികളുടെ ചോദ്യം.സാൻട്രിയുടെ ഉത്തരവ് വ്യക്തമാക്കുന്നത് ഇതൊരു പങ്കുകച്ചവടമാണെന്നാണ്.

സിറോ മലബാർ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി രൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്, തൃക്കാക്കര, സീപ്പോർട്ട് എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ  ഭൂമി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് സഭയിൽ വിവാദം ഉടലെടുത്തത്. കർദിനാളിന്റെ തരികിട പണികൾ കയ്യിൽവെച്ചാല്മതിയെന്നും എന്ത് വിലകൊടുത്തും ഭൂമികുംഭകോണ പദ്ധതി വൈദികരും വിശ്വാസികളും അനുവദിക്കതില്ല എന്നും എറണാകുളം അങ്കമാലി അതിരൂപത അൽമായ മുന്നേറ്റം ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ ഐ ടു ഐ ന്യൂസിനോട് പറഞ്ഞു... അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

Readers Comment

Add a Comment