Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:23 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ തീരശോഷണം തടയാൻ സർക്കാർ സംവിധാനങ്ങൾ ഒരുമിക്കണമെന്നാവശ്യവുമായി  തീര പുനഃസ്ഥാപന വെബ്ബിനാർ സംഘടിപ്പിച്ചു . ഐക്യ രാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന പരിസ്ഥിതി പുനഃസ്ഥാപന ദശകത്തിന്റെ ഭാഗമായാണ്  തീര പുനഃസ്ഥാപന വെബ്ബിനാർ സംഘടിപ്പിക്കപ്പെട്ടത് . തീര ശോഷണം തടയുന്നതിന് കണ്ടൽ കാടുകളുടെ സാധ്യതയും പ്രാധാന്യവും  വെബ്ബിനാർ  ചർച്ച ചെയ്തു. 
 എല്ലാ ജില്ലകളിലേയും തീരപ്രദേശത്ത് തദ്ദേശീയമായ  സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് തീര സംരക്ഷണവും  പുന:സ്ഥാപനവും നടപ്പിലാക്കുവാൻ വേണ്ടുന്ന രൂപരേഖയും തയ്യാറാക്കി. ഇതിൻപ്രകാരം എല്ലാ ജില്ലകളിലും  പ്രത്യേകം സമിതികൾ രൂപീകരിക്കാനും തീരുമാനമായി. കല്ലേൻ പൊക്കുടൻ  ട്രസ്റ്റ്, എൻവയൺമെൻ്റ് പ്രൊട്ടക്ഷൻ റിസർച്ച് കൗൺസിൽ, ജെ.സി.ഐ ആലപ്പി,  ആലപ്പുഴ രൂപത മീഡിയ സെൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ്  വെബ്ബിനാർ സംഘടപ്പിച്ചത്.  ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപക അംഗം പ്രെഫ. വിനോദ് ചന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു, ആനന്ദൻ പൊക്കുടൻ, പീറ്റർ പ്രദീപ്, ഡോ. ഹരിദാസ്, ജിജ മാധവൻ,,ഫാ.സേവ്യർ കുടിയാംശേരി, അഡ്വ.മനോജ് കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. ജെ സി ഐ ആലപ്പി പ്രസിഡന്റ് ശ്യാം കുറുപ്പ്, ജെസിഐ  പരിശീലകൻ ജോൺ ജോസഫ്, പരിസ്ഥിതി പ്രവർത്തക അമൃത സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

 

Readers Comment

Add a Comment