Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:03 am
  • 31st May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 71 %
  • Wind: 1.43 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിസ്റ്റർ ലൂസിയെ പിന്തുണച്ച്  കർണാടക ഹൈക്കോടതി റിട്ടേഡ് ജഡ്ജ് മൈക്കിൾ എഫ്.സാൽദാന ആലുവ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺ​ഗ്ര​ിഗേഷൻ സുപ്പീരിയർ ജനറൽ സി.ആൻ ജോസഫിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.  . കോടതിയലക്ഷ്യ നോട്ടീസിൽ  ശക്തമായ ഭാഷയിലാണ്  അദ്ദേഹം സിസ്റ്റർ ലൂസി നിലവിൽ കോൺവെന്റിലനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. വത്തിക്കാൻ ഉത്തരവ്  സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും നോട്ടീസിൽ പറയുന്നു.  സഭ കന്യാസ്ത്രീക്കെതിരെ ഭീഷണിപ്പെടുത്തലുകൾ തുടരുകയാണെന്നും ഇതിനായി ശക്തമായ തന്ത്രങ്ങളാണ് ഉപയോ​ഗിക്കുന്നതെന്നും ജഡ്ജ് ചൂണ്ടിക്കാട്ടുന്നു.  സ്ത്രീ എന്ന പരി​ഗണന പോലുമില്ലാതെയാണ് സഭ സിസ്റ്റർ ലൂസി കളപ്പുരയോട് പെരുമാറുന്നതെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെപ്പോലെ  കന്യാസ്ത്രീപീഡകനായ വൈദികനെതിരെ  പ്രതികരിച്ചതിന് കനത്ത ശിക്ഷയാണ് മഠത്തിനകത്തുപോലും ലൂസിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നും നോട്ടീസിൽ പറയുന്നു  , . 20 സിസിടിവി ക്യാമറകൾ ഉപയോ​ഗിച്ച് ഒരാളെ നിരന്തരം വീക്ഷിക്കുന്നത് ന​ഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. അവരുടെ ഫോൺ  വിളികൾ ചോർത്തുന്നു, ,വൈദ്യുതി  വിച്ഛേദിക്കുന്നു, ഒരു കന്യാസ്ത്രീ ആയിരുന്നിട്ടുകൂടി ചാപ്പലിൽ പ്രാർത്ഥിക്കാതിരിക്കാൻ ചാപ്പൽ പൂട്ടിയിടുന്നു തുടങ്ങിയ കുതന്ത്രങ്ങൾ അങ്ങേയറ്റം മ്ലേച്ഛമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 

  ഇത് ഒരു സന്ന്യാസിനി എന്ന നിലയിൽ അവരുടെ അവകാശത്തിന്റെ പൂർണ്ണമായ ലംഘനമാണെന്നും മതപരമായ കടമകൾ നിർവഹിക്കാൻ ആരെയും ആർക്കും വിലക്കാനാകില്ലെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന  മൗലിക അവകാശമാണെന്നും അദ്ദേഹം പറയുന്നു. ആയതിനാൽ സഭ കന്യാസ്ത്രീയായ സിസ്റ്റർ ലൂസിയോട് കാണിക്കുന്ന
 പീഡനതന്ത്രങ്ങൾ ഉടൻ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 
സിസ്റ്റർ കോൺവെന്റിൽ നിന്ന് പോകില്ല എന്ന് കണ്ടതിനെ തുടർന്ന് ഇത്തരത്തിലുളള കുതന്ത്രങ്ങളുപയോ​ഗിച്ച് അവരെ പുറത്തുചാടിക്കാനാണ് ശ്രമമെങ്കിൽ ഈ കോടതി ഉത്തരവ് ഒരു മുന്നറിയിപ്പായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  നിലവിൽ‌ കോൺ​ഗ്രി​ഗേഷനും സഭയും  കോടതിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സഭയിലെ മുതിർന്ന അധ്യാപികയായ ഒരു കന്യാസ്ത്രീയെ പാപ്പരാക്കി തെരുവിൽ തള്ളാനുള്ള ശ്രമമാണോ നടക്കുന്നതെന്നും കോടതി അലക്ഷ്യ നോട്ടീസിൽ ചോ​ദിക്കുന്നു. സിസ്റ്ററിന്റെ പെൻഷൻ തടഞ്ഞുവയ്ക്കാൻ കോടതി വഴി ശ്രമം നടത്തിയത് അങ്ങേയറ്റം നിന്ദ്യമാണെന്നും നോട്ടീസിൽ പറയുന്നു. ആയതിനാൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെയുള്ള സഭയുടെ  പീഡനതന്ത്രങ്ങൾ പിൻവലിക്കാൻ ഈ കോടതിയലക്ഷ്യ നോട്ടീസ് ഒരു അറിയിപ്പായി കണക്കാക്കണമെന്നും  ഇനിയും തുടർന്നാല്‌ അനന്തര ഫലങ്ങളുണ്ടാകുമെന്നും  കർണാടക ഹൈക്കോടതി റിട്ടേഡ് ജഡ്ജ് മൈക്കിൾ എഫ്.സാൽദാന കോടതിയലക്ഷ്യ നോട്ടീസിൽ പറയുന്നു

Readers Comment

Add a Comment