Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകൾ കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും, ഈ സമ്പ്രദായത്തിനെത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ഗവർണർ കൂട്ടിച്ചേത്തു.അതേസമയം കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കിരണിൻറെ ബന്ധുക്കളിൽ നിന്നും മൊഴിഎടുക്കുന്നത് തുടരുകയാണ്. കിരണിനെ വീണ്ടും ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരും എത്തും. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ പോരുവഴിയിലെ കിരണിന്റെ വീട്ടിൽ ഫൊറൻസിക് സർജൻ നേരിട്ടെത്തി പരിശോധന നടത്തും.

വിസ്മയയെ മർദ്ദിക്കാൻ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താൻ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Readers Comment

Add a Comment