Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:17 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറൻറുകളിൽ 'ഇൻ കാർ ഡൈനിങ്' എന്ന് പേരിട്ട നൂതന പരിപാടിയുമായി കെടിഡിസി.ഹോട്ടലുകളിൽ പ്രവേശിക്കാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണിത്.പാർക്കിങ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുക.ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനത്തിൽ തന്നെ ഭക്ഷണം എത്തിക്കും. ജീവനക്കാർ നേരിട്ടെത്തി ആവശ്യമുള്ള ഭക്ഷണങ്ങളുടെ ലിസ്റ്റ് എടുത്ത് വാഹനത്തിൽ നൽകും. ഇതിനായി പ്രത്യേക തീൻ മേശയും സജ്ജീകരിക്കും.ഇൻ കാർ ഡൈനിംഗിൻറെ ഉദ്ഘാടനം ബുധനാഴ്ച്ച (ജൂൺ 30) വൈകുന്നേരം നാല്‌ മണിക്ക് കായംകുളം ആഹാർ റെസ്റ്റോറൻറിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെടിഡിസി ആഹാർ റസ്റ്റോറൻറുകളിലും ഭക്ഷണ വിതരണ പരിപാടി ആരംഭിക്കും. പദ്ധതി വിജയകരമായാൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

Readers Comment

Add a Comment