Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിദ്യാർഥികൾക്കിടയിൽ നിന്നും രക്ഷിതാക്കൾക്കിടയിൽ നിന്നും വ്യാപക എതിർപ്പ് ഉയരുന്നതിനിടെ സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടത്തുക. മാസ്ക് , സാനിറ്റൈസർ എന്നിവ വിദ്യാർഥികൾക്ക് നിർബന്ധമാണ്.ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമേ വിദ്യാർഥികളെ ലാബുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ശരീരോഷ്മാവ് കൂടിയ വിദ്യാർഥികൾക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ നടത്തുക. കൊവിഡ് പോസിറ്റിവായ വിദ്യാർഥികൾക്ക് നെഗറ്റീവായ ശേഷം പരീക്ഷ നടത്തും. നിലവിലെ സാഹചര്യത്തിൽ പരീക്ഷകളുടെ സമയവും കുറച്ചിട്ടുണ്ട്. ജൂലൈ 12ന് പരീക്ഷകൾ സമാപിക്കും.
23.82°C








