Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:19 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭൂമി കുംഭകോണക്കാരൻ ആലഞ്ചേരിയെയും പുരോഹിത വേഷധാരിയും ആഭാസനും പ്രകൃതിവിരുദ്ധ പീഡനകേസിൽ കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയുമായ ഫ്രാങ്കോ മുലക്കൽ ഉൾപ്പടെയുള്ളവരുടെ ന്യായീകരണ തൊഴിലാളിയായി ചാനലുകളിൽ സഭ വക്താവായി പ്രത്യക്ഷപ്പെട്ടിരുന്ന ബിനു ചാക്കോ വീണ്ടും അറസ്റ്റിൽ.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് കാതലിക് ഫോറം പ്രസിഡന്റ്കൂടിയായ തിരുവല്ല കാവുംഭാഗം പെരുന്തുരുത്തി പഴയചിറ വീട്ടിൽ നാൽപ്പത്താറുകാരനായ ബിനു ചാക്കോയെ ഇപ്പോൾ അറസ്റ്റു ചെയിതിരിക്കുന്നതു.    വാർത്ത വന്നു ഇതിനോടകം  പത്തിലധികം പരാതികളാണ് ഇയാള്‍ക്കെതിരെ പുതുതായി വന്നതെന്നാണ് ലഭിക്കുന്ന വിവരം. എല്ലാം തന്നെ വന്‍തുകകള്‍ തട്ടിച്ചുവെന്ന പരാതികളാണ്.

 വെള്ളിയാഴ്ച രാത്രിയാണ് ബിനു ചാക്കോയെ കോട്ടയം റെയിൽവേ സ്റ്റേഷൻന്റെ അടുത്തുള്ള ഫ്ളാറ്റിൽനിന്നു പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്യ്തത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ഇടുക്കി സ്വദേശിനിയായ യുവതിയില്‍ നിന്നും മൂന്നരലക്ഷം രൂപ തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ആറുമാസം മുൻപാണ് ബാങ്കിൽ ജോലിവാങ്ങി നല്കാമെന്നുപറഞ്ഞു പണം വാങ്ങിയത്.ആറുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.ആദ്യഘട്ടമെന്നനിലയിലാണ്സ മൂന്നരലക്ഷം രൂപ നൽകിയത്. പിന്നീട് ബിനു ഫോൺ എടുക്കാതായി...ഇതിനെത്തുടർന്നാണ് സ്ത്രീ പോലീസിൽ പരാതിനല്കിയതു. സമാന രീതിയില്‍ ഇയാള്‍ പലരോടും പണം തട്ടിയെടുത്തുവെന്നാണ് പോലീസ് ഭാഷ്യം .

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിൽ  എംബിബിഎസ് സീറ്റ് വാഗ്ദാനം നൽകി  ആലപ്പുഴ സ്വദേശിയില്‍ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നവംബറിൽ  ബിനു ചാക്കോയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ പുതിയ തട്ടിപ്പു നടത്തിയത്. ബാങ്കുകൾ റെയിൽവേ ഐ ഓ സി  എന്നിവിടങ്ങളിലും വിദേശത്തും ജോലിയും അഡ്മിഷനും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ച നിരവധികേസുകളിൽ ഇടുക്കി കഞ്ഞിക്കുഴി, കോട്ടയം വെസ്റ്റ്,കുറവിലങ്ങാട്,ചങ്ങനാശ്ശേരി മണ്ണാർക്കാട്, എറണാകുളം,പോലീസ് സ്റ്റേഷൻകളിൽ പ്രതിക്കെതിരെ കേസുകളുമുണ്ട്...കൂടാതെ നിരവധി ചെക്കുകേസുകളുമുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പേരിൽ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയും ഇയാൾ തട്ടിപ്പുനടത്തിയിരുന്നു.പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽനിന്നും ഇത്തരം മാധ്യമങ്ങളുടെ ഐഡി കാർഡും പോലീസ് പിടിച്ചെടുത്തു.

 എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴാണ് ബിനു ചാക്കോ സഭയുടെ പേരില്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് എത്തിത്തുടങ്ങിയത്. തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനായി വാദിച്ച് ഇയാള്‍ ചാനലുകളില്‍ സജീവമായി. സഭാവാക്താക്കൾ ചാനലുകളിൽ വിളിച്ചുപറഞ്ഞായിരുന്നു ഇയാളെ ന്യായികരണത്തിനയച്ചിരുന്നതെന്നാണ് വിവരം. കാത്തലിക് ഫോറം പ്രസിഡന്റ് എന്നപേരിലും കേരള യുണൈറ്റഡ്ക്രിസ്ത്യൻ ഓർഗനൈസേഷൻ പി ആർ ഓ എന്ന ലേബലിലുമായിരുന്നു ഇയാൾ വിലസിയിരുന്നത്

സഭയിലെ ആഭാസന്മാരെ ന്യായികരിക്കാനുള്ള കൊട്ടേഷൻ ഏറ്റെടുത്താണ് ബിനു ചാക്കോ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത്. ഇയാൾ ബിഷപ്പുമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോകളും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന വിഡിയോകളും ഒക്കെ കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ബിനു ചാക്കോയെക്കുറിച്ചു രൂപത പി ആർ ഓ നോബിൾ തോമസ് പാറക്കൽ പോലെയുള്ളവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ പൊതുസമൂഹത്തിൽ വിശ്വാസം വളർത്തുവാൻ ഇടയാക്കിയെന്ന വസ്തുതയും പോലീസ് അന്വേഷിക്കുന്നുണ്ട്.എന്റെ വ്യക്തിപരമായ അനുഭവത്തിലും പരിചയത്തിലും സഭക്കൊപ്പം നിലപാടെടുക്കുന്നവരിൽ സമയവും പണവും ചിലവാക്കുന്നവരിൽ മുന്നിൽ നിൽക്കുന്ന അലമായാണ് ബിനു ചാക്കോ ആണ് എന്നും അദ്ദേഹത്തിന്റെ തീഷ്ണതയും ആത്മാർത്ഥതയും സഭയുടെ സംഘടന നേതാക്കന്മാർ കണ്ടുപഠിക്കേണ്ടതാണ് എന്നും ഇദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റുചെയ്യ്തിരുന്നു.

കള്ളൻ ചാക്കോയ്ക്ക് കഞ്ഞിവെച്ച നോബിൾ പാറക്കലിന്  കൊള്ളമുതലിന്റെ പങ്കു കിട്ടിയിട്ടുണ്ടോ എന്നും അന്വേഷണം നടത്തണംഎന്ന ആവശ്യവും ഉയരുന്നുണ്ട്. ആഭാസപിതാക്കന്മാരെ ന്യായികരിക്കാൻ കളത്തിലിറക്കി ഒടുക്കം നാടുമുഴുവൻ തട്ടിപ്പുനടത്തുകമാത്രമല്ല മെത്രാൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വേണ്ടുന്ന ചരടുവലികൾ നടത്താം എന്നുംപറഞ്ഞും രൂപത അസ്ഥാനത്തു അപ്പോയ്ന്റ്മെന്റ് നൽകാം എന്നുവരെ പറഞ്ഞു കത്തനാര്മാരുടെ കയ്യിൽനിന്നും ലക്ഷങ്ങൾ പോയി എന്നാണ് വിവരം.

Readers Comment

Add a Comment