Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂരിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം. നഗ്‌നത പ്രദർശിപ്പിച്ച് അവഹേളിക്കുന്നതായി വിദ്യാർഥിനികൾ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാർഥിനികളുടെ പരാതി.

സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ അധികൃതരേയും കോളേജിലും പൊലീസിലും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് വിദ്യാർഥിനികൾ പറയുന്നു. ഇതേ തുടർന്നാണ് നഗ്‌നത പ്രർശിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് കൈമാറിയത്.

ഒരു മാസത്തിൽ മൂന്നാമത്തെ തവണയാണ് സംഭവം ആവർത്തിക്കുന്നതെന്നും ഒരേ ആൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്നും വിദ്യാർഥിനികൾ പറഞ്ഞു. മൂന്ന് സംഭവങ്ങളും ഹോസ്റ്റൽ അധികൃതരേയും കോളേജിലും പൊലീസിലും പരാതി നൽകിയിരുന്നു. സിസിടിവി അടക്കമുള്ളവയില്ലാത്തതിനാൽ പൊലീസിന് തെളിവ് ലഭിക്കുന്നില്ലെന്നാണ് പറയുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.

Readers Comment

Add a Comment