Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മൂന്നാം തരംഗം നേരിടാൻ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പാക്കേജ് പ്രഖ്യാപിക്കും എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

മൂന്നാം തരംഗം ഉണ്ടായാൽ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്. കോവിഡ് ചികത്സാകേന്ദ്രങ്ങളുടെയും, ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടൽ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കാണ് പാക്കേജിൽ മുൻഗണന നൽകിയിരിക്കുന്നത്.ഗ്രാമീണ മേഖലകളിലെ ആശുപത്രികളിൽ പോലും ഓക്സിജൻ ഉൾപ്പടെ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനുളള പണം പാക്കേജിൽ ഉൾപ്പെടുത്തും. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുളള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പാക്കേജിന്റെ ഭാഗമായി പണം നൽകും.

പരിശോധനകളുടെ എണ്ണം കൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുക എന്ന രീതി ഫലപ്രദമാണെന്ന് ഒന്നാം തരംഗത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാം തരംഗം നേരിടാൻ കൂടുതൽ ലാബുകൾ സജ്ജീകരിക്കാനും പാക്കേജിൽ പണം നീക്കി വയ്ക്കും.

Readers Comment

Add a Comment