Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സഭയിൽനിന്നും പുറത്താക്കാനുള്ള നടപടികൾക്കിടെ, ആരോപണ വിധേയനായ പുരോഹിതൻ ബിഷപ്പുമാർക്കെതിരെ ആസിഡ് ആക്രമണം നടത്തി. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയിലാണ്, ഏഴ് ബിഷപ്പുമാർക്കെതിരെ ആസിഡ് ആക്രമണം നടന്നത്. മൂന്ന് ബിഷപ്പുമാർ മുഖത്ത് സാരമായ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരെ സഹായിക്കാനെത്തിയ ഒരു ഗാർഡിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹവും ആശുപത്രിയിലാണ്. ആക്രമണം നടത്തിയ പുരോഹിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.സഭയിലെ ഒരു പുരോഹിതന് എതിരെ മയക്കുമരുന്ന് കടത്ത് ആരോപണം ഉയർന്നിരുന്നു. 2018-ൽ ഇദ്ദേഹത്തിന്റെ കൈയിൽനിന്നും കൊക്കെയിൻ പിടിച്ചെടുത്തിരുന്നു. 36-കാരനായ ഈ പുരോഹിതൻ മയക്കുമരുന്ന് കടത്തുകാരുമായി ബന്ധപ്പെട്ടുവെന്നും ആരോപണം ഉയർന്നു. തുടർന്ന്, ഇദ്ദേഹത്തെ സഭയിൽനിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിഷപ്പുമാരുടെ മുൻകൈയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം തെളിവെടുപ്പ് വെച്ചിരുന്നു. അവിടെ വെച്ചാണ്, ആരോപണവിധേയനായ പുരോഹിതൻ ബിഷപ്പുമാരുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചത്.മധ്യ ഏതൻസിലെ പെട്രാകി മൊണാസ്ട്രിയിലാണ് പുരോഹിതനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് നടന്നത്. ഏഴ് ബിഷപ്പുമാരാണ് ഇവിടെ തെളിവെടുപ്പിനായി എത്തിയത്. ഇവിടേക്കാണ്, ആസിഡ് നിറച്ച കുപ്പികളുമായി പുരോഹിതൻ എത്തിയത്. ഇവിടെ വെച്ച്, ബിഷപ്പുമാരുടെ ദേഹത്തേക്ക് ഇദ്ദേഹം ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പുരോഹിതനെ തടയാൻ ശ്രമിച്ച മൊണാസ്ട്രിയിലെ ഗാർഡിനു നേർക്കും ആക്രമണമുണ്ടായി. ദേഹത്ത് ആസിഡ് വീണ് പൊള്ളലേറ്റ ഗാർഡിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
28.82°C








