Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 pm
  • 16th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 39 %
  • Wind: 1.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടൂർ സെന്റ് സിറിൾസ് കോളേജ് പ്രിൻസിപ്പലായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപികയായ D.സുഷയെ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച്  നിയമിച്ച നടപടി  റദ്ദാക്കണമെന്ന  സർക്കാർ ഉത്തരവ് കേരള സർവകലാശാല തള്ളി. അനധികൃതമായി നിയമിച്ച പ്രിൻസിപ്പലിനെ  കോളേജിൽ തുടരുവാനും  ശമ്പളബില്ലുകൾ ഉൾപ്പെടെയുള്ള ധനവിനിയോഗം നടത്തുവാനും  സിണ്ടിക്കേറ്റ് അനുമതി നൽകി. കോളേജിലെ തന്നെ അംഗീകാരമുള്ള സീനിയർ അധ്യാപകർക്ക് മാത്രമേ ധനവിനിയോഗവും ശമ്പളം ബില്ലുകൾ അംഗീകരിക്കാനും പാടുള്ളു വെന്ന ചട്ടം ലംഘി ച്ചാണ് സിണ്ടിക്കേറ്റ് തീരുമാനം. പ്രിൻസിപ്പൽ നിയമനത്തിന്റെ കാര്യം വരുമ്പോൾ ഇത് കോർപ്പറേറ്റ് മാനേജ്മെന്റാണെന്നു പറയുകയും , ​അസി. പ്രൊഫസർമാരുടെ നിയമനത്തിനുള്ള പുതിയ  ​ഗവൺമെന്റ് ഉത്തരവ് വന്നപ്പോൾ ഇത് സിം​ഗിൾ മാനേജ്മെന്റാണെന്നും പറഞ്ഞ് അവസരത്തിനൊത്ത് പെരുമാറുകയാണിവർ  . 

നിയമനത്തിലെ ക്രമക്കേട്  ചൂണ്ടിക്കാട്ടിയ അക്കാദമിക് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെ വിസി സ്ഥലം മാറ്റി. സിപിഎം നിയന്ത്രണത്തിലുള്ള പ്രൈവറ്റ് കോളേജ് അധ്യാപക സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുടെ ഭാര്യയാണ്  നിയമിക്കപ്പെട്ട പ്രിൻസിപ്പൽ.

കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള കോളേജുകളിൽ അതാത് മാനേജ്മെന്റിനു കീഴിലുള്ള കോളേജുകളിലെ സീനിയറായ അധ്യാപകരെ പ്രൻസിപ്പലായി നിയമിക്കാൻ വ്യവസ്ഥയുണ്ട്..യൂനിറ്ററി മാനേജ്മെന്റുകൾ അതത് കോളേജിലെ സീനിയർ  അദ്ധ്യാപകരെ നിയമിക്കുകയോ,നേരിട്ട് അപേക്ഷ ക്ഷണിച്ച് നിയമിക്കുകയോ ചെയ്യണമെന്നതാണ് വ്യവസ്ഥ.അടൂർ സെന്റ് സിറിൽസ് കോളേജ് സർവകലാശാല രേഖകൾ പ്രകാരം  യൂനിറ്ററി മനേജ്‌മെന്റ് ആയതുകൊണ്ട് 2015  ലും മാനേജ്മെന്റ് നടത്തിയ സമാന നീക്കം സർവകലാശാല ഉത്തരവ് പ്രകാരം റദ്ദാക്കിയിരുന്നു.യൂനിറ്ററി മാനേജ്മെന്റായി കണക്കാക്കിയാണ് കോളേജിലെ അധ്യാപക തസ്തികകൾ നിർണയിച്ചിട്ടുള്ളത്.

എന്നാൽ സിണ്ടിക്കേറ്റിലെ ചില അധ്യാപക പ്രതിനിധികളുടെ പിൻബലത്തിൽ  ഹൈ ക്കോടതിയെ സമീപിച്ചു്  സർവകലാശാലയുടെ ഒത്താശയോടെ അനുകൂല വിധി സമ്പാദിക്കാനുള്ള നീക്കം അണിയറയിൽ ആരംഭിച്ചിരിക്കുന്നതായി ആക്ഷേപമുണ്ട്. ചട്ട വിരുദ്ധ പ്രിൻസിപ്പൽ നിയമനങ്ങൾ മറ്റ് സ്വകാര്യ കോളേജുകളിലും ആവർത്തിക്കാൻ ഈ നടപടി നിമിത്തമാകുമെന്നും സർക്കാർ ഉത്തരവ് നടപ്പാക്കാനും പ്രിൻസിപ്പൽ നിയമനം റദ്ദാക്കാനം വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്നുമാവ ശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Readers Comment

Add a Comment