Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കത്തോലിക്ക യുവജന സംഘടനയായ കെ.സി.വൈ.എമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സഭയുടെ അകത്തളങ്ങളിൽ നടക്കുന്നതെന്ന ​ഗുരുതര ആരോപണവുമായി കത്തോലിക്കാ വൈദികൻ. സംഘടനയെ ദുർബലപ്പെടുത്തി സഭാ നേതൃത്വത്തിന്റെ ഇംഗിതത്തിന് വിധേയമാക്കുകയാണ്. സത്യത്തിൽ യുവതയെ      എന്ന ദീർഘകാല പദ്ധതിയാണ് സഭയുടെ അകത്തളങ്ങളിൽ ഒരുങ്ങിയതെന്നും പഞ്ചാബിലെ ബർണാലയിൽ പ്രവർത്തിക്കുന്ന മിഷണറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പൊസ്റ്റൈൽ (എംഎസ്ടി) സഭ വൈദികനായ ഫാ.ജോസ് വള്ളിക്കാട്ട് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

 യുവജന മുന്നേറ്റത്തെ അരാഷ്ട്രീയവത്കരിച്ചു വെറും കൊന്ത ഉരുട്ടുന്ന ഭക്തിപ്രസ്ഥാനമായി തരം താഴ്ത്തുകയാണ് നേതൃത്വം . സുവിശേഷത്തിന്റെ ജ്വാല പടർത്തുന്ന യുവതയെ അല്ല, തങ്ങളുടെ പദ്ധതികൾക്ക് ഏറാൻ മൂളുന്ന മമ്മൂഞ്ഞുകളെ ആയിരുന്നു സഭാ നേതൃത്വം വളർത്തിയതെന്നും. സത്യത്തിൽ യുവതയെ ഷൺഡീകരിക്കുക എന്ന ദീർഘകാല പദ്ധതിയാണ് സഭയുടെ അകത്തളങ്ങളിൽ ഒരുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമ്മിശ്ര പ്രതികരണമാണ് ഫേസ്ബുക്ക് പോസ്റ്റിനുള്ളത്.  


സഭയ്ക്കുള്ളിൽ ചർച്ചയായ യുവ വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം    


 


കെ സി വൈ എമ്മിൽ ഞാൻ പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിക്കാതിരുന്നത് ഇന്നും ഒരു ദുഃഖമാണ്. അതിനാകാതെ പോയത് യുവാവ് ആകുന്നതിനു മുന്നേ വൈദിക പരിശീലനത്തിനായി പോയി എന്നതിനാലാണ്. അതെ സമയം 1972 ഓടെ രൂപം കൊണ്ട സംഘടനയുടെ ചൂടും ചൂരും കുട്ടിക്കാലത്തേ എനിക്ക് അനുഭവവേദ്യമായിരുന്നു. എന്റെ മൂന്ന് ചിറ്റപ്പന്മാർ സംഘടനയുടെ ആദ്യകാല പ്രവർത്തകരായിരുന്നു. തോമസ് വള്ളികാടൻ സംസ്ഥാന സെനറ്റ് മെമ്പർ ആയിരുന്നു. കാലാ കാലങ്ങളിൽ സഭയിലും സമൂഹത്തിലും ഉണ്ടായ പ്രധാന വിഷയങ്ങളെ കുറിച്ച് വീട്ടിൽ ചർച്ച നടക്കുക പതിവായിരുന്നു. അതിരൂപതാ തലത്തിൽ പ്രവർത്തിക്കാൻ ഷീല നമ്പ്യത്തുശേരി പോലുള്ള വനിതകളെ പ്രദാനം ചെയ്ത ഇടവകയാണ് എന്റെ പൂന്തോപ്പ്. അക്കാലയളവിലെ ഒരു പ്രധാന ചർച്ചാവിഷയം യുവജനങ്ങൾ സമൂഹ്യപ്രതിബദ്ധതയും രാഷ്ട്രീയ പ്രബുദ്ധതയും ആർജ്ജിക്കുക എന്നതായിരുന്നു. 

യഥാർത്ഥത്തിൽ തോമസ് മൂർ എന്ന വിശുദ്ധനെ തങ്ങളുടെ പ്രചോദനം ആക്കുക വഴി സമൂഹത്തിൽ കത്തോലിക്കാ യുവാക്കൾ നീതിയുടെയും, സ്‌നേഹത്തിന്റെയും ധാർമ്മികതയുടേയും ജ്വാല പടർത്തുക എന്നതായിരുന്നു കെ സി വൈ എമ്മിന്റെ ലക്ഷ്യം. ഇതിനായി ഒരു കാത്തലിക് വർക്കേഴ്സ് മൂവ്‌മെന്റും (CWM), ഒരു ദളിത് മൂവ്‌മെന്റും അവർ രൂപപ്പെടുത്തി. എന്നാൽ ആ മുന്നേറ്റങ്ങളെ അധികാരികൾ മുളയിലേ നുള്ളിക്കളഞ്ഞു. കാരണം നിങ്ങൾ ഊഹിക്കുക. മാത്രവുമല്ല യുവജന മുന്നേറ്റത്തെ അരാഷ്ട്രീയവത്കരിച്ചു വെറും കൊന്ത ഉരുട്ടുന്ന ഭക്തിപ്രസ്ഥാനമായി തരം താഴ്ത്തുകയാണ് നേതൃത്വം ചെയ്തത്. സുവിശേഷത്തിന്റെ ജ്വാല പടർത്തുന്ന യുവതയെ അല്ല, തങ്ങളുടെ പദ്ധതികൾക്ക് ഏറാൻ മൂളുന്ന മമ്മൂഞ്ഞുകളെ ആയിരുന്നു സഭാ നേതൃത്വം വളർത്തിയത്. സത്യത്തിൽ യുവതയെ ഷൺഡീകരിക്കുക എന്ന ദീർഘകാല പദ്ധതിയാണ് സഭയുടെ അകത്തളങ്ങളിൽ ഒരുങ്ങിയത്. 

കാലത്തിന്റെ ഒഴുക്ക് നമ്മുടെ കൈപ്പിടിയിൽ അല്ല. ഇന്ന് രാഷ്ട്രീയത്തിൽ കത്തോലിക്കാ യുവത്വം ഒന്നുമല്ല, ആരുമല്ല. കഴിഞ്ഞ 35 വർഷത്തെ നിശക്തീകരണത്തിന്റെ ഫലം! ഉത്തരവാദികൾ പൂർണ്ണമായും അജപാലക നേതൃത്വം! ദൗർഭാഗ്യവശാൽ, ഇപ്പോൾ രാഷ്ട്രീയ സ്വാധീനം സഭയ്ക്ക് ഏറെ ആവശ്യമുള്ള സമയം ആണ്. സഭ അപകടത്തിലാണെ, കൊല്ലാൻ വരുന്നേ എന്നൊക്കെ പറഞ്ഞു പേടി പടർത്തി അവർ. അതേ സമയം കുത്സിത താല്പര്യം ഉള്ള രാഷ്ട്രീയ, സാമുദായിക, ബിസിനസ് താല്പര്യമുള്ള കുറെ യുവാക്കൾ സഭയുടെ സാമുദായിക ശക്തിയെ അഥവാ വോട്ടുബാങ്കിനെ കൈക്കലാക്കാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി ശ്രമം നടത്തുകയാണ്. ക്രൈസ്തവ പേരുകളുള്ള കടലാസ് സംഘടനകൾ കൂൺ പോലെ മുളച്ചത് അങ്ങനെ ആണ്. സഭയുടെ അംഗീകാരം ഇല്ലാത്ത ഉടായിപ്പ് സംഘടനകൾ ആണ് പലതും. തികച്ചും അക്രൈസ്തവമായ മാർഗങ്ങളിലൂടെയാണ് അവർ മുന്നേറുന്നത്. 

സഭാ നേതൃത്വത്തിനാകട്ടെ, ഇപ്പോൾ ചില താത്കാലിക സുരക്ഷയുടെ ആവശ്യം ഉള്ളതിനാൽ, മൗനമായി ഈ കടലാസ് സംഘടനകളെ പിന്തുണക്കുകയോ, അപലപിക്കാതിരിക്കുകയോ ചെയ്യുന്നു. പിന്നാമ്പുറത്തുകൂടെ സഭക്കുള്ളിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് അവർ. അത്തരക്കാർ എന്താണ്, ആരാണ് എന്ന് കർത്താവു യോഹന്നാന്റെ 10ആം അധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. അവർക്ക് ഒത്താശ ചെയ്യുന്നവരും അതെ സ്വഭാവമുള്ളവർ തന്നെ. ഇതൊക്കെ സഭയെ പൊതുവായി ദുർബലപ്പെടുത്തുകയും, വിശ്വാസികളിൽ വിഭാഗീത സൃഷ്ടിക്കുകയും ചെയ്യും എന്ന് നിരവധി തവണ ഞാൻ എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ കെ സി വൈ എമ്മിനേ ദുർബലപ്പെടുത്താൻ വലിയ കുത്സിത ശ്രമം നടക്കുന്നുണ്ട്. ദൗർഭാഗ്യകരം, നിരാശാജനകം! പ്രിയ കത്തോലിക്കാ യുവത്വമേ, സഭ നിങ്ങളുടേതാണ്. നിങ്ങളാണ് ലോകത്തിൽ സുവിശേഷ ജ്വാല പടർത്തേണ്ടവർ. നിങ്ങളാണ് ഭൂമിയുടെ ഉപ്പും, വെളിച്ചവുമായി പ്രശോഭിക്കേണ്ടവർ. ഉണരുക, എഴുന്നേൽക്കുക. ഈ സഭയെ ഏറ്റെടുക്കുക

 

 അടുത്തകാലത്ത് നടന്ന ക്ലബ് ഹൗസ് ചർച്ചയിൽ കെ.സി.വൈ.എമ്മിനെ വലിച്ചിഴക്കപ്പെട്ടത് വിവാദമാണ് ഇത്തരത്തിലൊരു പോസ്റ്റിന് ആധാരം.  കെ.സി.വൈ.എമ്മിന്റെ പേരിൽ ചിലർ നടത്തിയ തീവ്രനിലപാടുള്ള ചർച്ചകളാണ് വിവാദമായത്. രണ്ട് വൈദികരുടെ സാന്നിധ്യത്തിലായിരുന്നു് ഇത്തരം ചർച്ചകൾ നടന്നതും.സംഘടനാ നേതൃത്വം അറിയാതെ നടന്ന ഈ ചർച്ചയിൽ പങ്കെടുത്തിരുന്നില്ലെന്ന് കാണിച്ച് കെ.സി.വൈ.എം പിന്നീട് ഔദ്യോഗിക കുറിപ്പും ഇറക്കിയിരുന്നു. യുവജനങ്ങളുടെ മതബോധത്തെ ക്ലബ് ഹൗസ് പോലെയുള്ള ചാറ്റ്‌റൂമുകളിൽ തീവ്രചർച്ചയാക്കാനുള്ള പരിശീലനത്തിനായി വിട്ടുകൊടുത്ത് സഭാനേതൃത്വമുൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർ ബോധപൂർവ്വം മാറിനിൽക്കുകയാണെന്ന് എറണാകുളം-അങ്കമാലി അതിരുപത മുഖപത്രമായ 'സത്യദീപം' കഴിഞ്ഞ ലക്കത്തിൽ വലിയ വിമർശനമുയർത്തിയിരുന്നു. നാളത്തെ ക്രൈസ്തവ യുവത്വം മനുഷ്യത്വരഹിതമായി അതിവേഗം ക്രിസ്തുവിരുദ്ധരാകുന്നുവെന്നും സത്യദീപം കുറ്റപ്പെടുത്തിയിരുന്നു

Readers Comment

Add a Comment