Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:11 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ്. രാജപ്പന്റെ അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം തിരികെ നൽകി സഹോദരി വിലാസിനി. പണം തിരിച്ചു കിട്ടിയാൽ പരാതി പിൻവലിക്കാമെന്നു രാജപ്പൻ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സഹോദരിക്കു വേണ്ടി ബന്ധു ബാങ്കിൽ എത്തി പണം തിരികെ നിക്ഷേപിച്ചത്.

രാജപ്പന്റെ അക്കൗണ്ടിൽ നിന്നു സഹോദരി പിൻവലിച്ച 5.08 ലക്ഷം രൂപയും എ.ടി.എം. കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങിയ 20,000 രൂപയും ഉൾപ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. കേസുമായി രാജപ്പൻ മുന്നോട്ടു പോകുന്നില്ലെന്ന് അറിയിച്ചിട്ടുള്ളതിനാൽ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

Readers Comment

Add a Comment