Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:24 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാമനാട്ടുകര അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും പിന്നാലെ നടക്കുന്ന കവർച്ചയിലും അന്വേഷണം ആരംഭിച്ചു. വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചതിനെ തുടർന്നുള്ള അന്വേഷണമാണ് സ്വർണക്കവർച്ച സംഘങ്ങളിലേക്ക് വഴി തുറന്നത്.ചെർപ്പുളശേരിയിൽ നിന്നെത്തിയ 15 അംഗ സംഘം ഇതിന് മുൻപ് എത്ര കവർച്ച നടത്തി, ആരെങ്കിലും കൊല്ലപ്പെട്ടോ തുടങ്ങിയ വിഷയങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ചെർപ്പുളശേരി സ്വദേശിയായ സുഫിയാൻ എന്നയാളാണ് കവർച്ചാ സംഘത്തിൻറെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസ് കണ്ടെത്തൽ. കവർച്ചയ്ക്കായി 'ടിഡിവൈ' എന്ന പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവർത്തനം.കരിപ്പൂർ പൊലീസിൻറെ കസ്‌റ്റഡിയിലുള്ള സലീം മുഖേനയാണ് സുഫിയാൻ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഒരു കോടി 11 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ 330 ഗ്രാം സ്വർണവുമായി പിടിയിലായ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇടനിലക്കാരനായ കണ്ണൂർ സ്വദേശി അർജുനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാൾ മുഹമ്മദ് ഷഫീഖിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയതിനും തെളിവ് ലഭിച്ചു. എന്നാൽ ഷഫീഖ് പിടിയിലായെന്ന് അറിഞ്ഞതോടെ അർജുൻ മുങ്ങുകയായിരുന്നു.

Readers Comment

Add a Comment