Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാര്‍ട്ടി നിര്‍ദേശം മറികടന്ന് സ്വന്തം പിആര്‍ഒയെ തീരുമാനിച്ചതിന്റെ പേരില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സിപിഎം. പാര്‍ട്ടിയെ അറിയിക്കാതെ വെച്ച പിആര്‍ഒയെ ഉടന്‍ പുറത്താക്കണമെന്നാണ് കോഴിക്കോട് ജില്ലാ കമ്മറ്റി  മന്ത്രിയോട് നിര്‍ദേശിച്ചിരിക്കുന്നത്.  പ്രൈവറ്റ് സെക്രട്ടറിയോട് ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യരുതെന്നും മന്ത്രിക്ക് പാര്‍ട്ടി താക്കീതും നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിയായതിനു പിന്നാലെയാണ് ഇന്ത്യാവിഷനില്‍ തന്റെ സഹപ്രവര്‍ത്തകയായിരുന്ന മാധ്യമ പ്രവര്‍ത്തകയും കോഴിക്കോട് സ്വ​ദേശിയുമായ ബബിതയെയാണ് വീണാ ജോര്‍ജ് തന്റെ പിആര്‍ഒയായി നിയമിച്ചത്. ഇന്ത്യാവിഷൻ കാലത്തെ അടുത്ത ബന്ധത്തിന് പുറമേ തെരഞ്ഞെടുപ്പിൽ വീണാ ജോർജിന്റെ പിആർ കോർഡിനേഷൻ ബബിതയുടെ മേൽനോട്ടത്തിലുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബബിതയെ വീണ ആരോടും ചോദിക്കാതെ തന്റെ പിആർഒയായി നിയമിച്ചത്.വീണയുടെ മുൻ സഹപ്രവർത്തക കൂടിയായ മാധ്യമപ്രവർത്തക ബബിത മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയതാണ് പാർട്ടിക്കുള്ളിൽ ചർച്ചയാവാൻ കാരണം. ഇതിന് പുറമേ ബബിതയുടെ നിയമനത്തിന്പാ ര്‍ട്ടിയില്‍ നിന്നും അനുമതി വാങ്ങിയിരുന്നുമില്ല. സിപിഎം അനുഭാവിയായ മാധ്യമ പ്രവര്‍ത്തകയെ കൂടെ കൂട്ടിയാല്‍ പാര്‍ട്ടി എതിര്‍ക്കില്ലെന്ന തോന്നലിലാണ് വീണാ ജോര്‍ജ്ജ്  ഇക്കാര്യം ചെയ്തത്.ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ സഹായങ്ങൾ നൽകിയ മാധ്യമപ്രവർത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോർജ് ഒപ്പം കൂട്ടി. എന്നാൽ പാർട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയിൽ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്. എന്നാല്‍ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതിയംഗവും എകെജി സെന്റര്‍ സെക്രട്ടറിയുമായിരുന്ന കെ സജീവനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി പ്രതിനിധി സ്റ്റാഫില്‍ എത്തിയതോടെയാണ് മന്ത്രി സ്വയം തീരുമാനിച്ച സ്റ്റാഫിനെ നിയമിക്കാന്‍ പറ്റില്ലെന്ന തീരുമാനം വന്നത്. എന്നാൽ പിആർഒ നിയമനത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടന്നില്ല. നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയിൽ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതി. അതിലും പാർട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിർബന്ധമാണ്.

ആര്‍എംപി നേതാവ് കെകെ രമയുമായി ബന്ധമുള്ളതാണ് ബബിതയ്ക്ക് വിനയായത്. ഇവരുടെ ഭര്‍ത്താവിനെ നേരത്തെ തന്നെ സിപിഎം നോട്ടപ്പുള്ളിയാക്കിയതാണ്. ഇവരുടെ അടുത്ത ബന്ധു നേരത്തെ പാര്‍ട്ടി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്നതാണ്.ഇന്ത്യാവിഷന്‍ കാലത്ത് തന്നെ വീണാ ജോര്‍ജിന് ഈ മാധ്യമ പ്രവര്‍ത്തകയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വീണ ജോര്‍ജിന് വേണ്ടി ഇവര്‍ പ്രചാരണവും നടത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രിയായപ്പോള്‍ ഇവരെ പിആര്‍ഒ ആക്കാന്‍ വീണാ ജോര്‍ജ് തീരുമാനിച്ചത്.നിയമന ഉത്തരവ് വന്നിരുന്നില്ലെങ്കിലും ഇവര്‍ മന്ത്രിയുടെ ഓഫീസില്‍ വന്നു തുടങ്ങിയിരുന്നു. എന്തായാലും ഇവരെ ഉടനെ തന്നെ ഒഴിവാക്കാനാണ് സിപിഎം വീണാ ജോര്‍ജ്ജിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മേലില്‍ ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയറിയാതെ തീരുമാനമെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Readers Comment

Add a Comment