Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം സെപ്‌റ്റംബർ, ഒക്‌ടോബർ മാസത്തോടെ സംഭവിക്കുമെന്ന് ഐഐടി കാൺപൂർ പഠനം. ജനങ്ങൾക്കിടയിൽ കൊവിഡ് മൂന്നാം തരംഗത്തിനെ സംബന്ധിച്ച് വലിയ ഭയമാണുള്ളത്. രണ്ടാം തരംഗത്തെ മുൻ നിർത്തി മൂന്നാം തരംഗത്തിനെപ്പറ്റിയുള്ള മൂന്ന് നിഗമനത്തിലെത്തിയിട്ടുണ്ട്. ജൂൺ 15നുള്ളിൽ ഇന്ത്യ മുഴുവനുമായി അൺലോക്കിലേക്ക് മാറുമെന്ന കണക്കു കൂട്ടലിലാണ് പഠനം.ഐഐടി കാൺപൂർ പഠനംഒന്നാം വിലയിരുത്തൽ പ്രകാരം മൂന്നാം തരംഗം ഒക്‌ടോബറിലൂടെ രൂക്ഷമാകുമെന്നും എന്നാൽ ഇത് കൊവിഡ് രണ്ടാം തരംഗത്തിനേക്കാൾ കുറവായിരിക്കും എന്നതാണ്. രണ്ടാമത്തെ വിലയിരുത്തൽ പ്രകാരം രണ്ടാം തരംഗത്തേക്കാൾ ഉയർന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതും സെപ്‌റ്റംബർ ആദ്യവാരത്തോടെ സംഭവിക്കുമെന്നതാണ്. മൂന്നാമത്തെ വിലയിരുത്തൽ പ്രകാരം കർശനമായ നിയന്ത്രണങ്ങളോടെ ഒക്‌ടോബർ അവസാനത്തോടെ കൊവിഡ് രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുമെന്നതുമാണ്. ഇതിൽ കൊവിഡ് മൂർച്ഛിക്കുന്ന അവസ്ഥ രണ്ടാം തരംഗത്തിനേക്കാൾ കുറവായിരിക്കും.
29.82°C








