Forecast Weather using OpenWeatherMap with PHP

Kerala

  • Friday 11:04 am
  • 19th April, 2024
  • Broken Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇവർ കേരളത്തിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും യോഗങ്ങൾ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയിൽ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. മൂന്ന് പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് കസ്റ്റംസ് പ്രതികൾക്ക് അയച്ചത്.സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്ന് സംസ്ഥാന സർക്കാർ വൈ കാറ്റഗറി സുരക്ഷ കോൺസൽ ജനറലിന് നൽകി. ഇത് പലഘട്ടങ്ങളിലും അദ്ദേഹം നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്തുവെന്നും കസ്റ്റംസ് നോട്ടീസിൽ പറയുന്നു.

വിയറ്റ്നാമിൽ കോൺസൽ ജനറലായി ജോലി ചെയ്യുമ്പോൾ അവിടെയും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നു. യു.എ.ഇയിൽ നിന്ന് നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്നാമിലേക്ക് കടത്തി ഇൻസ്റ്റാഗ്രമിലൂടെ കോൺസൽ ജനറലും കൂട്ടരും വിൽപന നടത്തി. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോൺസൽ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ കേരളത്തിലേക്കെത്തിയതെന്നും നോട്ടീസിൽ പരാമർശമുണ്ട്.

സരിത്തിനേയും സന്ദീപിനേയും ഉപയോഗിച്ച് കേരളത്തിൽ കള്ളക്കടത്ത് നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. പിന്നീട് സ്വപ്ന, റമീസ് എന്നിവരിലൂടെ സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞു. കേരളത്തിൽ നിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തിൽ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോൺസൽ ജനറലിന്റെ നിർദേശപ്രകാരം സരിത്ത് നോട്ടെണ്ണൽ യന്ത്രം വാങ്ങി നൽകിയെന്നും നോട്ടീസിൽ പറയുന്നു.

Readers Comment

Add a Comment