Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:19 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 71 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകം മുഴുവൻ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ടു വർഷമായി ലോകം കൊവിഡിനോട് പോരാടുകയാണ്. യോഗയുമായി ബന്ധപ്പെട്ട് ലോകത്ത് എവിടെയും ഇക്കാലയളവിൽ പൊതുപരിപാടികൾ സംഘടിപ്പിച്ചിട്ടില്ല. എന്നിരുന്നാലും യോഗയോടുള്ള ആവേശം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നു", പ്രധാനമന്ത്രി പറഞ്ഞു."എല്ലാ രാജ്യങ്ങളിലെ ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗമുക്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നുണ്ട് വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കൽ സയൻസ് പോലും യോഗക്ക് പ്രധാന്യം നൽകുന്നു" , മോദി കൂട്ടിച്ചേർത്തു.രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാർ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ർ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

Readers Comment

Add a Comment