Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐടി നിയമങ്ങളിൽ യുഎൻ വിമർശനത്തിന് മറുപടിയുമായി ഇന്ത്യ. പുതിയ ഐടി നിയമങ്ങളെ വിമർശിച്ച് യുഎൻ പ്രത്യേക റിപ്പോർട്ടർമാർ അയച്ച കത്തിനാണ് ഇന്ത്യ മറുപടി നൽകിയത്. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. യുഎന്നിലെ ഇന്ത്യൻ മിഷനാണ് മറുപടി നൽകിയത്.

ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങളിൽ ഐക്യരാഷ്ട്രസഭ ഗുരുതര ആശങ്ക അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഐടി നിയമങ്ങൾ മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് കാണിച്ച് യുഎൻ കേന്ദ്രസർക്കാരിൽ നിന്ന് വിശദീകരണം തേടി.പുതിയ ഐടി നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ചാണ് ഐറിൻ ഖാൻ, ക്ലെമന്റ് നയാലെറ്റ്സോസി വോൾ, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്‌സ് കേന്ദ്രസർക്കാരിന് കത്തയച്ചത്. സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐടി നിയമങ്ങളെന്ന് യുഎൻ ചൂണ്ടിക്കാട്ടി.

 

Readers Comment

Add a Comment