Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് താരം മിൽഖ സിംഗ് അന്തരിച്ചു. ചണ്ഡിഗഡിലെ പിജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30ന് ആണ് മരണം സംഭവിച്ചത്. കോവിഡ് ചികിത്സയിൽ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു.ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൻറെ ഭാര്യ നിർമൽ കൗറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.പറക്കും സിഖ്' എന്ന് പേരിൽ കായിക രംഗത്ത് അറിയ്പെടുന്ന മിൽഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മിികച്ച അത്‌ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നത്തെ പാകിസ്ഥാനിലെ ഗോപിന്ദപുരയിൽ ജനിച്ച മിൽഖ സിംഗ് 400 മീറ്റർ വിഭാഗത്തിൽ എഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്.1958ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും അദ്ദേഹം സ്വർണ്ണം നേടിയിട്ടുണ്ട്. 1964ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടി. 1960ലെ റോം ഒളിംപിക്സിൽ 400 മീറ്റർ വിഭാഗത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് 0.1 സെക്കൻറ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിംഗിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.അദ്ദേഹത്തിൻറെ ജീവിതത്തെ ആസ്പദമാക്കി 2013ൽ ഭാഗ് മിൽഖ ഭാഗ് എന്ന സിനിമയും പുറത്തിറങ്ങി. മിൽഖ സിംഗിൻറെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
27.82°C








