Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ ഉൾപ്പടെ 112 സർക്കാർ അഭിഭാഷകരുടെ കാലാവധി നീട്ടി നൽകിയേക്കും. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ അഭിഭാഷകരുടെ കാലാവധി സെപ്തബർ 30 വരെ നീട്ടുന്നത്.
കേരള ഹൈക്കോടതിയിലെ 16 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, 43 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, 51 ഗവൺമെന്റ് പ്ലീഡർമാർ എന്നിവരുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് നിയമ സെക്രട്ടറി വി ഹരി നായർക്ക് അഡ്വക്കേറ്റ് ജനറൽ കത്ത് നൽകിയിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിലെ രണ്ട് ഗവൺമെന്റ് പ്ലീഡർമാരുടെ കാലാവധിയും മൂന്ന് മാസത്തേക്ക് നീട്ടണമെന്നും കത്തിൽ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടിരുന്നു.ഈ 112 സർക്കാർ അഭിഭാഷകരുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് അഡ്വക്കേറ്റ് ജനറൽ കത്ത് നൽകിയത്. പുതിയ സർക്കാർ അഭിഭാഷകരുടെ നിയമത്തിന് കൂടുതൽ സമയം ആവശ്യമായതിനാലാണ് നിലവിലുള്ളവരുടെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും കത്തിൽ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ അഭിഭാഷകരുടെ കാലാവധി നീട്ടി നൽകുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണ് അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യത്തിൽ 23ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
28.82°C








