Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രോട്ടോകോൾ ലംഘനം മൂന്നാം തരംഗത്തിന്റെ വരവിനു വേഗം കൂട്ടുകയേ ഉള്ളൂവെന്നു ഡൽഹി ഹൈക്കോടതി. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവു നൽകിയതിനു പിന്നാലെ ഡൽഹിയിലെ ചന്തകളിലും മറ്റും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതും മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിമർശനം.

തൽസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാരിനും കേന്ദ്രസർക്കാരിനും കോടതി നോട്ടിസ് അയച്ചു. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കടയുടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.കോവിഡ് രണ്ടാം തരംഗം ശക്തമായി ആഞ്ഞടിച്ച് നിരവധി പേരുടെ ജീവനെടുത്ത ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ചന്തകളിലും വാണിജ്യകേന്ദ്രങ്ങളിലും വലിയ ജനത്തിരക്കാണ് കാണപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാനോ മാസ്‌ക് ധരിക്കാനോ പലരും തയാറാകുന്നില്ല. മെട്രോ സ്റ്റേഷനുകളിലും ജനത്തിരക്ക് ഉണ്ടാകുന്നത് വലിയതോതിൽ രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു

Readers Comment

Add a Comment