Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 66 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത്  ബിഎസ്എൻഎൽ കണക്ഷൻ വഴി സാമ്പത്തിക തട്ടിപ്പ്. ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 45,000 രൂപ.   ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.കൊല്ലം സ്വദേശിയായ ഡോക്ടറുടെ ഭർത്താവിന്റെ മൊബൈലിലേക്ക് 24 മണിക്കൂറിനകം സിം ബ്ലോക്ക് ചെയ്യപ്പെടുമെന്നും കെവൈസി സസ്പെൻഡ് ചെയ്യപ്പെട്ടു എന്നും കൂടുതൽ വിവരങ്ങൾക്ക്  കസ്റ്റമർ കെയർ നമ്പർ എന്നപേരിൽ  8509448716  എന്ന നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട് മെസേജ് വന്നതാണ് തട്ടിപ്പിന്റെ തുടക്കം.  ഔദ്യോ​ഗിക ബിഎസ്എൻഎൽ ഫോർമാറ്റിലുള്ള മെസേജായതിനാൽ സംശയമൊന്നും വഞ്ചനയ്ക്കിരയായ വ്യക്തിക്ക് തോന്നിയതുമില്ല. തുടർന്ന് ആ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോൾ 10,000 രൂപ അടയ്ക്കാനാവശ്യപ്പെട്ടു. ഉടൻ അടയ്ക്കുകയും ചെയ്തു. എന്നാൽ പതിനായിരത്തിന് പകരം അക്കൗണ്ടിലുണ്ടായിരുന്ന 45,000 രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇവർ സൈബർ പോലീസിന് പരാതി നൽകിയതോടെ  അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി പേർ തട്ടിപ്പിനിരയാകുന്നതായാണ് സൂചന. എന്നാൽ നാണക്കേടോർത്തും നഷ്ടപ്പെട്ട തുക ചെറുതായതിനാലും പലരും  പരാതിപ്പെടാൻ തയ്യാറാകുന്നില്ല. പണം ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താക്കളെ ബിഎസ്എൻഎൽ ബന്ധപ്പെടാറില്ലെന്നും ഒറ്റപ്പെട്ട സംഭവമാണിതെന്നും ബിഎസ്എൻഎൽ പ്രതിനിധി ഐടുഐ ന്യൂസിനോട് വ്യക്തമാക്കി. ഉപഭോക്താക്കൾ ഫോണിൽ വരുന്ന അൺനോൺ മെസേജുകളെ ജാ​ഗ്രതയോടെ സമീപിക്കണമെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും സൈബർ സെൽ ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

Readers Comment

Add a Comment