Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:04 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കർണാടക ഹൈക്കോടതി. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇനി ജൂൺ 25നാണ് കേസ് പരിഗണിക്കുക.

ജാമ്യാപേക്ഷ പരിഗണിക്കവേ ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടതിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് കോടതി വ്യക്തത തേടിയിരുന്നു. ഇതിൽ ബിനീഷിന്റെ അഭിഭാഷകൻ നൽകിയ വിശദീകരണത്തിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാൻ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.

Readers Comment

Add a Comment