Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മെത്രാന്മാരുടെ നല്ല ചുവന്ന അങ്കി വില്പനക്ക് . പ്രത്യേകിച്ച് യോഗ്യതയൊന്നും വേണ്ട .. പക്ഷെ കാശിത്തിരി മുടക്കാകും. സംഭവം ഡീൽ ആയിക്കഴിഞ്ഞാൽ ഇരുട്ടിവെളുക്കെ മെത്രാനാകാം .. എന്നിട്ടു പൊറിഞ്ചു .. തങ്കപ്പൻ എന്നൊക്കെയുള്ള കൺഡ്രി പേരുമാറ്റി ഡബിൾ ഗിയർ മാർ ഒസ്താത്തിയോസ് എന്നും മാർ അപ്രേം ഇപ്പ്രേമ് എന്നോ അതുമല്ലെങ്കിൽ മാർ കൂന്താലിയോസ് എന്നോ ഒക്കെ പേരും ഇടം.
ആർക്കും ഒരു പിണ്ണാക്കും മനസിലാകുകയില്ല . കാരണം കാക്കത്തൊള്ളായിരം സഭകൾ ഉള്ളതുകൊണ്ട് ഏതു മോനാ ഒറിജിനൽ ഏതു മോന്റെമോന വ്യാജൻ എന്ന് ക്രിസ്ത്യാനികൾക്കുപോലും തിരിച്ചറിയാൻ പാടില്ല. അതുമാത്രമല്ല ചില സാമുദായിക പാർട്ടികളുടെ സമ്മേളനങ്ങൾ നടക്കുമ്പോൾ ഇത്തരം ചുമന്ന നയിറ്റിക്കാരെ ചേർത്തുനിർത്തി പടം എടുത്തു പത്രത്തിൽ കൊടുക്കുന്ന ഒരു ആചാരവും അടുത്തകാലത്തായി ശക്തിപ്പെട്ടുവരികയാണ്. അതുകൊണ്ടു ഇത്തരം ഫാന്സിഡ്രെസ്സുകാർക്കു ഇപ്പോൾ നല്ല ഡിമാണ്ടാണത്രെ...ഒരു കാര്യം കൂടിയുണ്ട് ... കുപ്പായം മേടിച്ചു ഈ തൊഴിലിൽ ശോഭിക്കണമെങ്കിൽ മുഖത്ത് കൃത്യമായിപറഞ്ഞാൽ 4118 ,20 സെന്റിമീറ്ററിൽ കുറയാത്ത നീളമുള്ള രോമങ്ങളും വളർത്തിയാൽ കൊള്ളമത്രെ ......എന്നാലേ കാണാൻ ഒരു ഗുമ്മുള്ളു......
നാട്ടിൽ കാപെറുക്കിനടന്ന നിരണം സ്വദേശിയായ തൊമ്മൻ ആണ് ഇപ്പോൾ തോമസ് മാർ ഒസ്താത്തിയോസ് എന്ന പേരിൽ രോഗ ശാന്തി ശുശ്രൂഷയും കൂടെ മെത്രാൻ പദവി വില്പപനയുമായി അരങ്ങു തകർക്കുന്നത്.
താൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസന അധിപൻ എന്നാണ് ഇയാളുടെ വാദം. തിരുവല്ലായ്ക്ക് സമീപം കവിയൂരിൽ ആണ് തന്റെ ആശ്രമം എന്നാണ് ഈ വ്യാജ മെത്രാന്റെ വാദം. വായിൽനിന്നു വരുന്ന വജങ്ങളുടെ കാടിന്യംകൊണ്ടാണോ കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ എന്നുപറയുന്നതറിയില്ല.....
നൈറ്റി ധാരിയെക്കുറിച്ചു സമീപവാസികൾ ഐ ടു ഐ ന്യൂസിനോട് പറഞ്ഞതിപ്രകാരമാണ്. നിരണം ഓർത്തഡോക്സ് വലിയ പള്ളി ഇടവകയിലെ സാധാരണ അംഗമായിരുന്ന ഇയാെളെ ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് സഭ പുറത്താക്കിയിരുന്നു. വെള്ള നൈറ്റിയിട്ടു നടന്നു വിശ്വാസികളെ വഞ്ചിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. അവരെ വോൾ സെയിൽ ആയി ഊഞ്ഞാലാക്കാൻ ഞങ്ങളുള്ളപ്പോൾ ലവന്റെ ആവശ്യം എന്തെന്ന് ചുരുക്കം......
തനിക്ക് ശമ്മാശ പട്ടം നല്കിയത് ഓർത്തഡോൿസ് സഭയുടെ അന്തരിച്ച തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന മാർ ദിയറസ്കോറസ് മെത്രാപ്പൊലീത്തായാണെന്നായിരുന്നു ഇയാൾ പറഞ്ഞു നടന്നിരുന്നത്.
എന്നാൽ ഇയാൾ പറഞ്ഞ കാലഘട്ടത്തിന് മുമ്പ് തന്നെ മാർ ദയറസ്കോറസ് പരലോകം പൂകിയിരുന്നു.. ഇത് സഭാ അധികൃതർ തിരിച്ചറിഞ്ഞതോടെ തോമസ് ചുവടു മാറ്റി. മാർ സേവറിയോസാണ് പട്ടം നല്കിയതെന്നായിരുന്നു പിന്നീടുള്ള പ്രചരണം. പരാതി വ്യാപകമായതോടെ പട്ടം കൊടുക്കൽ രജിസ്റ്റർ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇങ്ങനെ ഒരാൾക്ക് പട്ടം നൽകിയതായി സഭാ രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പൗരോഹത്യം നല്കുമ്പോൽ കൈവയ്പ് നൽകുന്ന മേൽപട്ടക്കാരനും പട്ടം ഏൽക്കുന്നയാളും ഈ രജിസ്റ്ററിൽ ഒപ്പ് വയ്ക്കണമെന്നും വിവരങ്ങൾ രേഖപ്പെടുത്തണം എന്നുമാണത്രെ സഭാ ചട്ടം.
ഇയാൾ കള്ള കത്തനാരാണെന്നു ബോധ്യമായതോടെ നിരണം ഭദ്രാസന മെത്രാപ്പൊലീത്തായായിരുന്ന ഗീവറുഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്താ തൊമ്മനെ സഭയിൽ നിന്നും മുടക്കി കല്പന പുറപ്പെടുവിച്ചിരുന്നു. കല്പന ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വായിക്കുകയും ചെയ്തു.
സഭയിലും നാട്ടിലും മണ്ടന്മാർക്കു പഞ്ഞമില്ലാത്തതിനാൽ, ആ പ്രദീക്ഷയിൽ സഭയിൽ നിന്നും പുറത്തായതോടെ തോമസ് ആറുമീറ്റർ തുണിയുംമേടിച്ചു ഒരു കുപ്പായം തൈപ്പിച്ചിടുകയും കോട്ടൂരിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് രോഗ ശാന്തിയുംശുശ്രുഷയും അത്ഭുത പ്രവർത്തഞങ്ങളും ചെറിയ രീതിയിൽ തുടങ്ങി. സഹായത്തിനായി വിദേശത്ത് ചുമട്ടു തൊഴിലാളിയായിരുന്ന ഇടുക്കി സ്വദേശിയെയും ഒപ്പം കൂട്ടി.
ധ്യാനവും ബാധ ഒഴിപ്പിക്കലും രോഗശാന്തിയുമൊക്കെയായി കച്ചവടം പച്ചപിടിച്ചുവരുമ്പോൾ നാട്ടുകാർ ഇടപെട്ടു കച്ചവടം പൂട്ടിച്ചു. പിന്നീട് ചങ്ങനാശേരിയിലേക്ക് തട്ടകം മാറ്റി. ഏതാനും വർഷങ്ങൾ ഇവിടം കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം.ഇവിടെയും നിൽക്കക്കള്ളിയില്ലാതെവന്നപ്പോൾ കരിമ്പനകളുടെ നാടായ പാലക്കാടായി ആത്മീയ പ്രവർത്തനങ്ങൾ.
പാലക്കാട് കുറച്ച് സ്ഥലം വാങ്ങി പള്ളി സ്ഥാപിച്ചു. ഇവിടെ നസ്രാണി ഓർത്തഡോക്സ് മിഷനറി സഭയുടെ മെത്രാനായി സ്വയം അവതരിച്ചു. കൊടുങ്ങല്ലൂർ ഭദ്രാസന മെത്രാപ്പൊലീത്താ എന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. അവിടെ വിവിധവിഭാഗങ്ങളിലെ നയിറ്റിധരികൾ കണ്ടമാനം ഉള്ളതിനാൽ ആർക്കും സംശയവും തോന്നിയില്ല ... ഉറച്ചുനോക്കാനും പോയില്ല...., ഇടക്കാലത്ത് സഹായിയായി കൂടിയയാൾ ഇയാളുമായി തെറ്റി പിരിഞ്ഞു. പിന്നീട് ഓർത്തഡോക്സ് സഭയിൽ ചേർന്ന് വൈദികനുമായി. പിന്നെയല്ല....
പങ്കാളി പോയതോടെ ചങ്ങനാശേരിയിൽ തിരിച്ചെത്തി. വിദേശ മലയാളിയുടെ വീട് വാടകയ്ക്ക് എടുത്ത് ആത്മീയവ്യാപാരം തുടരവേ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ഉടമസ്ഥർ ആവശ്യപ്പെട്ടതോടെ ഇവിടെ നിന്നും പോയി. പിന്നീട് ചില രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിലും കന്യാസ്ത്രീ സമരങ്ങളിലും ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടങ്ങളിൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ മെത്രാനാണെന്നാണ് പരിചയപ്പെടുത്തിയത്. കുപ്പിപ്പായമിട്ടുനടക്കുന്നവർ എല്ലാം ബിഷപ്പുമാരാരാണെന്നു ധരിച്ചിരിക്കുന്ന മോന്മാർക്കു ഇതൊക്കെ എന്നാ പുട്ടെന്നു മനസിലാകാനാ?
സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായതോടെ മാർപാപ്പ സഭയിൽ നിന്നും ചവിട്ടി കളഞ്ഞ ഭോപ്പാലിലെ ലത്തീൻ കത്തോലിക്കാ സഭാ കുപ്പായതൊഴിലാളി ആയിരുന്ന ആനന്ദ് മുട്ടുങ്ങൽ ഇയാളുടെ കയ്യിൽനിന്നും മെത്രാൻ പട്ടം നേടിയതോടെയാണ് തോമസിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ആനന്ദ് മുട്ടുങ്ങൽ താൻ മെത്രാനായ വിവരം വെബ്സൈറ്റിലൂടെ നൽകിയതിൽ നിന്നുമാണ് കവിയൂർ ആസ്ഥാനമായി മെത്രാന്മാരെ വിരിയിച്ചിറക്കുന്ന ഒരു സ്മാൾ സ്കെയിൽ ഇൻഡസ്ടറി തോമാച്ചൻ നടത്തുന്നവിവരം പുറംലോകമറിഞ്ഞത്.
തനിക്ക് മെത്രാൻ പട്ടം നല്കിയത് ക്രിസ്തു ശിഷ്യനായ ഫിലിപ്പോസ് സ്ഥാപിച്ച ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ നിന്നാണെന്നും സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസന അധിപനായ തോമസ് മാർ ഒസ്താത്തിയോസാണ് പൗരോഹിത്യം നൽകിയതെന്നുമാണ് ആനന്ദ് മുട്ടുങ്ങലിന്റെ വെബ് സൈറ്റിൽ പറയുന്നത്. ഒരു മയത്തിനൊക്കെ തള്ളിമറിക്കാനും.. ലവൻ ഗ്രീക്ക് സഭയുടെ അധിപനും പുട്ടുമൊന്നുമല്ല .. ലവനാണ് കാപെറുക്കി തോമയെമ്മും പറഞ്ഞു ആൾക്കാർ ചിരിച്ചു ചിരിച്ചു ഊപ്പാടുവന്നു. ഇട്ട നയിറ്റി ഊരാണോ അതോ ഇട്ടോണ്ട് കിടക്കണോ എന്ന ശങ്കയിലാണ് ഇപ്പോൾ മുട്ടുങ്ങൽ എന്നാണ് കേൾവി.
അലക്സാന്ത്രിയ,അന്ത്യോഖ്യ, ജറുസലേം,കുസ്തന്തീനോപൊലിസ്, ആൻറ്റർട്ടിക്കാ എന്നിവിടങ്ങളിലൊക്കെയാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭകളുള്ളത് എന്നാണ് സഭാ ചരിത്ര കുതുകികൾ പറയുന്നത്, നമ്മക്ക് വലിയ പിടിയില്ല കേട്ടോ.... . ഇവയ്ക്ക് ഇവിടങ്ങളിൽ തനതായ പാത്രിയാർക്കേറ്റുകളുമുണ്ട് അത്രേ... ഈ സഭകളുടെ സ്ഥാപകൻ ഫിലിപ്പോസ് അല്ലെന്നുമാണ് ചരിത്രരേഖകളിൽ പറയുന്നതുപോലും!
ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്ക് ഇന്ത്യയിൽ ആകെ ഒരേ ഒരു പള്ളിയുള്ളത് വെസ്റ്റ് ബംഗാളിലെ കാളിഘട്ടിലാണ്. പള്ളിയോട് അനുബന്ധിച്ച് സ്കൂളും രണ്ട് അനാഥ മന്ദിരങ്ങളും പ്രവർത്തിക്കുന്നത് ഒഴിച്ചാൽ മറ്റെങ്ങും സ്ഥാപനങ്ങളില്ല.ഗ്രീക്ക് ഓർത്തഡോക്സ് ജീവകാരുണ്യ വിഭാഗമായ പോസ്കിന്റെ നീയന്ത്രണത്തിലാണ് പള്ളിയും മറ്റു സ്ഥാപനങ്ങളുമെന്നും തങ്ങൾക്ക് രാജ്യത്ത് മറ്റൊരിടത്തും ഭദ്രാസനങ്ങളും മെത്രാൻമാരുമില്ലെന്ന് സഭാ അധികൃതർ ആണയിടുന്നു.
സാമ്പത്തിക തട്ടിപ്പിനും പെണ്ണുകേസുകളിലും പെട്ട് സഭകളിൽനിന്നു പുറത്താക്കുന്നവരുടെ എണ്ണം പെരുകുന്നതിനാൽ വളരെ സ്കോപ്പ് ഉള്ള ഒരു ബിസിനസ് ആണിതെന്നാണ് പറയപ്പെടുന്നത്. കുപ്പായമിട്ടുനടന്നു മണ്ടൻ വിശ്വാസികളെ ഊഞ്ഞാലാക്കികൊണ്ടിരുന്ന മോന്മാർക്ക് വാർക്ക പണിക്കും, കയ്യാളുപ്പണിക്കും പോകാതെ തുടർന്നും കുപ്പായമിട്ടുനടക്കുകയും ചെയ്യാം മണ്ടൻ വിശ്വാസികളെ പറ്റിച്ചു തുടർന്നും ജീവിക്കാം .. ഇത്തിരി കാശുമുടക്കിയാലെന്തു..? സഭാവിടുമ്പോൾ എങ്ങനെപോയാലും കുറെ അടിമക്കുഞ്ഞാടുകളും കൂടെപോരും .
കുപ്പായ കച്ചവടം പൊടിപൊടിക്കുമ്പോഴും ഓർത്തഡോൿസ് സഭക്ക് ഇവർക്കെതിരെ ഒരു ചെറിയ വിരൽപോലും അനക്കാൻ സാധിക്കില്ല കാരണം മെത്രാൻ സ്ഥാനക്കച്ചവടത്തിലൂടെ കോടികൾ എങ്ങനെ ഉണ്ടാക്കാം എന്നത്തിനു തുടക്കം കുറിച്ചത് ഞങ്ങളുടെ അഭിവന്ദ്യ തിരുമേനിമാരാണ്.മനസ്സിലായില്ല.... ഓർമ്മയുണ്ടോ....ഗൂർഗാനെ? ജർമ്മൻ ബിഷപ്പ് മാർ സേവേറിയോസ് മൂസ ഗൂർഗാൻ .....കോടികളുടെ കെട്ടുമായി വന്ന ഗൂർഗാൻ....അന്ന് കോടികൾക്കുവേണ്ടി..... . ഗൂർഗാനിൽനിന്നും ശതകോടികൾ വാങ്ങി ഗൂർഗാനെ മെത്രാനായി വാഴിച്ചു ഞങ്ങളുടെ അഭിവന്ദ്യർ.... മെത്രാൻ സ്ഥാനം വിറ്റ, മെത്രാൻ പദവിയെ വ്യപിചരിച്ച, പണംപിടുങ്ങി ഗുർഗാനെയും വഞ്ചിച്ച സഭയിലെ മോന്റെമോന്മാരുടെ കഥ നിങ്ങൾ അറിയണം.... ഈ മോന്റെ മോന്മാരാണ് ഇന്ന് സഭയെ ഒലത്തുന്നത്......
ഗുർഗാന്റെ കാശു തട്ടിച്ച കുപ്പായതൊഴിലാളികളെ..... ജ്ഞാനിയിൽ ജ്ഞാനിയായ ശലോമോൻ പറയുന്നത് കേൾക്കുക...
ഉന്നതനുമീതെ ഉന്നതനും....
അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു എന്നോർത്തുകൊൾവിൻ......
സഭാപ്രസംഗി അഞ്ചിന്റെ എട്ടു.
ഏതാണ്ട് ബി സി 935 കാലഘട്ടത്തിൽ ദയിവത്തെ മറന്നു താൻജീവിച്ച കാലഘട്ടത്തെ അനുഭവങ്ങൾ അനുസ്മരിച്ചു രചിച്ച വാക്യമാണിത്.
നിനക്കുമുകളിലുള്ള ഉന്നതൻ ഇത് കണ്ടില്ലെങ്കിലും അത്യുന്നതൻ ഇതെല്ലാം കാണുന്നുണ്ട്.
കണ്ണടച്ച അത്യുന്നതൻ വീഴും ... നിന്റെ ന്യായവിധിയും വിദൂരമല്ല..... കേൾപ്പാൻ ചെവിയുള്ളവൻ കേൾകട്ടെ ......
അവസാനമായി പൗരോഹിത്യം വില്പനച്ചരക്കാക്കിയ കുപ്പായതൊഴിലാളികളോട് ..... സങ്കീർത്തനം 50 :16/22
എന്നാൽ ദുഷ്ടനോടു ധയിവം അരുളിച്ചെയ്യുന്നു....
നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും
എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും.. നിനക്കെന്തുകാര്യം?
നീ ശാസനയെ വെറുത്തു.. എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ?
കള്ളനെ കണ്ടാൽ നീ അവനു അനുകൂലപ്പെടുന്നു....
വ്യപിചാരികളോട് നീ പങ്കുകൂടുന്നു.....
നിന്റെവായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു.
നിന്റെനാവു വഞ്ചന പിണക്കുന്നു.... നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു.
ഇവ നീ ചെയിതു........ഞാൻ മിണ്ടാതിരിക്കയാൽ ....
ഞാൻ നിന്നെപോലുള്ളവനെന്നു നീ നിരൂപിച്ചു...
എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്മുൻപിൽ അവയെ നിരത്തിവെക്കും ......
ദയിവത്തെ മറക്കുന്നവരെ.....ഇത് ഓർത്തുകൊൾവിൻ.....
അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും......
വിടുവിക്കാൻ ആരുമുണ്ടാകുകയുമില്ല......
കേൾപ്പാൻ ചെവിയുള്ളവൻ കേൾകട്ടെ ......
29.82°C








