Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടേണ്ടെന്ന് അവലോകന യോഗത്തിൽ തീരുമാനം. ഇനി പ്രാദേശിക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. ടി പി ആർ കുറഞ്ഞ സ്ഥലങ്ങളിൽ മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകളുണ്ടാകും. നിയന്ത്രണം രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരണ. 30 ശതമാനത്തിൽ കൂടുതൽ ടി പി ആർ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണമുണ്ടാകും. ട്രിപ്പിൾ ലോക്ക്ഡൗൺ പോലുള്ള കർശന നിയന്ത്രണമാണ് ഇവിടങ്ങളിൽ നടപ്പിലാക്കുക. 20നും 30 നും ഇടയിലാണെങ്കിൽ ഭാഗിക നിയന്ത്രണമായിരിക്കും ഉണ്ടാവുക. എട്ട് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും.

Readers Comment

Add a Comment