Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:16 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ചെലവ് ചുരുക്കലിന്‍റെ ഭാഗമായി വകുപ്പുകള്‍ക്ക് പുതിയ വാഹനം വാങ്ങേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മറികടന്ന് വിജിലന്‍സ് വകുപ്പിന് 67.26 ലക്ഷം രൂപയുടെ വാഹനം വാങ്ങാന്‍ അനുമതി. 16 പുതിയ വാഹനങ്ങള്‍ വാങ്ങാനാണ് അനുമതി. വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചാണ് വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.‍ണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 4 മഹീന്ദ്ര ബൊലേറോ ബി-6, 10 ഹോണ്ട ഷൈന്‍ ഡിസ്‌ക് ബി.എസ്-6 എന്നീ വാഹനങ്ങള്‍ വാങ്ങുന്നതിനാണ് അനുമതി. വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനാണ് ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് സൂചന. ജൂണ്‍ ഏഴിനാണ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഉത്തരവിറക്കിയത്.

Readers Comment

Add a Comment