Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യ ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളിൽ വ്യാപകമായ കയ്യേറ്റമാണ് നടക്കുന്നതെന്നും നടപടികൾ തുടങ്ങുന്നതോടെ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറിയുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ ഫോൺ ഇൻ പരിപാടിയിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തിൽ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും വ്യാപകമായ കയ്യേറ്റം നടക്കുന്നതായി മന്ത്രി പറഞ്ഞു. നിയമലംഘനം നടത്തിയതിനാൽ പൊലീസും എക്‌സൈസും മറ്റും പിടികൂടുന്ന വാഹനങ്ങൾ റോഡരികിൽ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറി നിർത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് ഇപ്പോൾ നടപടി തുടങ്ങിയത്.ഈ മാസം 20 ന് റിപ്പോർട്ട് ലഭിക്കും. തുടർന്ന് എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ആദ്യ നടപടിയായി കോഴിക്കോട് നല്ലളത്ത് ദേശീയപാതയരികിൽ നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്തു. 42 വാഹനങ്ങളാണ് നീക്കം ചെയ്തത്. തുറമുഖ വകുപ്പിന്റെ സ്ഥലത്തേക്കാണ് തൽക്കാലികമായി ഈ വാഹനങ്ങൾ മാറ്റിയത്. നിയമലംഘനത്തിൻ പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങൾ നിയമ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ലേലം ചെയ്യും.

Readers Comment

Add a Comment