Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കേന്ദ്ര മന്ത്രിസഭാ പുനസംഘടന ചർച്ചകൾ സജീവം. മന്ത്രിസഭയിലെ ഓരോ അംഗത്തിൻറെയും പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തിവരികയാണെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി അദ്ദേഹം വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്.ഉത്തർപ്രദേശ്‌ ഉൾപ്പടെയുള്ള അഞ്ച്‌ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മന്ത്രിസഭയിലെ അഴിച്ചുപണി. രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലെ ആദ്യ പുനസംഘടനയാണ് നടക്കാൻ പോകുന്നത്. ആദ്യ മോദി മന്ത്രിസഭ മൂന്ന് തവണ പുനസംഘടിപ്പിച്ചിരുന്നു .ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. പുതിയ പട്ടികയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യയ്‌ക്ക് മന്ത്രിസ്ഥാനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചരിത്രപരമായ നേട്ടങ്ങൾ നിറഞ്ഞതെന്ന് അമിത് ഷാകഴിഞ്ഞ വർഷമാണ് സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിൽ കൊണ്ടുവരാൻ സിന്ധ്യ നിർണായക പങ്ക് വഹിച്ചിരുന്നു.സുവേന്ദു അധികാരിക്ക് ഇടം കിട്ടിയേക്കുംസിന്ധ്യയ്‌ക്ക് പുറമേ ബംഗാൾ ബിജെപി അധ്യക്ഷൻ സുവേന്ദു അധികാരി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, എൽജെപി നേതാവ്‌ ചിരാഗ്‌ പാസ്വാൻ, ജെഡിയു നേതാക്കളായ രാജീവ്‌ രഞ്ജൻ സിംഗ്‌, രാമചന്ദ്ര പ്രസാദ്‌ സിംഗ്‌ എന്നിവരും പട്ടികയിലുണ്ട്.ഉത്തർ പ്രദേശ്‌, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാനാണ് സാധ്യത.

Readers Comment

Add a Comment