Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വൈദീകൻ റോബിൻ വടക്കുംചേരി പ്രതിയായ കൊട്ടിയൂർ പീഡനക്കേസ് ഇന്ന് സുപ്രീം കോടതിയിൽ. പീഡനത്തിൽ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കാണിച്ച് പ്രതിയായ റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇര നൽകിയ ഹർജിയാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ഹർജിയിലെ പ്രധാന ആവശ്യം പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുമുള്ള അനുമതിയും തേടിയാണ് പ്രതിയായ റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. റോബിനൊപ്പം പെണ്‍കുട്ടിയും അന്ന് ഹൈക്കോടതിയിൽ അപേക്ഷനല്‍കിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
2016ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയൻ പള്ളി വികാരിയായിരിക്കെയാണ് പെണ്‍കുട്ടിയെ പള്ളി മേടയിൽ വച്ച് പീഡിപ്പിച്ചത്. കംപ്യൂട്ടർ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ റോബിൻ പ്രലോഭിപ്പിച്ച് പള്ളിമുറിയിൽ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഗര്‍ഭം പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാനും ശ്രമം നടത്തിയിരുന്നു. നേരത്തേയും റോബിൻ ഇത്തരത്തില്‍ പെണ്‍കുട്ടിയേയും സംരക്ഷിച്ചുകൊള്ളാമെന്ന് കോടതിയെ അറിയിച്ചിരുന്നെങ്കിലും ഹൈ കോടതി അത് ചെവിക്കൊണ്ടില്ല. റോബിനൊപ്പം ജീവിക്കണമെന്ന് പെണ്‍കുട്ടിയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മാനന്തവാടി രൂപത വൈദികനായിരുന്ന റോബിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കുറ്റം ചുമത്തിയാണ് ശിക്ഷിച്ചിരുന്നത്. കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിനെ 20 വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ പ്രത്യേക കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രതിയെ സംരക്ഷിക്കുവാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും അന്ന് കോടതി നിർദ്ദേശിച്ചിരുന്നു.പള്ളിമേടയിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുംചേരിയെ സഭയിൽ നിന്നും പുറത്താക്കിയിരുന്നു. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കടമകളില്‍നിന്നും അവകാശങ്ങളില്‍നിന്നും ആജീവനാന്തം വിലക്കികൊണ്ടുള്ള നടപടി മാര്‍പാപ്പയുടെ പ്രത്യേക അധികാരമുപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു. വൈദീക പദവിയിൽ നിന്നും നേരത്തെ തന്നെ റോബിൻ വടക്കുംചേരിയെ സസ്പന്‍ഡ് ചെയ്തിരുന്നു.
28.82°C








