Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ തുടരുകയാണ്. നേരിയ ഇളവുകൾ നൽകുന്നുണ്ടെങ്കിലും സമസ്ത മേഖലകളും പ്രതിസന്ധിയിലുമാണ്. കടകൾ അടച്ചിട്ടതോടെ ഒട്ടുമിക്കപേരുടേ.ും കച്ചവടം മുടങ്ങി , വരുമാനമില്ലാതെയായി. ബാങ്കുകളിൽ നിന്ന് ലോണുകളെടുത്തവർക്ക് തിരിച്ചടവിന് മാർഗമില്ലാതെയായി.
കച്ചവടത്തിനായി വാങ്ങി സൂക്ഷിച്ച അസംസ്‌കൃത വസ്തുക്കൾ പലതും ഉപയോഗിക്കാൻ പറ്റാതെ ചീത്തയായിപ്പോയവരും നിരവധിയാണ്. ഇങ്ങനെ പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെട്ടവരുണ്ട്. പലരും പട്ടിണിയുടെ വക്കിലുമാണ്. ഇളവുകൾ എല്ലാ മേഖലയ്ക്കും തരണമെന്ന് മുറവിളി കൂട്ടുന്നതിനിടെ പ്രതിഷേധവുമായി രംഗത്ത് എത്തുന്നവരും കുറവല്ല. ഇത്തരത്തിൽ സർക്കാരിന്റെ അനാവശ്യ കടുംപിടുത്തത്തിൽ ബിസിനസിൽ നഷ്ടം വന്ന ഒരു യുവസംരംഭക പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് പങ്കുവയ്ക്കുന്നവരും കമന്റിടുന്നവരും നിരവധിയാണ്.തിരുവനന്തപുരത്ത് ലൈവ് ഐസ് ക്രീം ഷോപ്പ് നടത്തുന്ന ഒരു യുവതിയാണ് തന്റെ ദുരവസ്ഥ വേറിട്ട രീതിയിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്ക് ഡൗണിന് മുൻപാണ് യുവതി കട തുടങ്ങിയത്. പിന്നീട് ലോക് ഡൗൺ തുടങ്ങിയതോടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് അതിജീവനത്തിന്റെ നാളുകൾ. ഇപ്പോഴിതാ ഒരു വർഷം പിന്നിടുമ്പോൾ സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതി പറയുന്നു.
18 ലക്ഷം രൂപ ലോൺ എടുത്തിട്ടാണ് യുവതി സ്ഥാപനം തുടങ്ങിയത്. ബേക്കറികൾ തുറക്കാമെങ്കിലും ഐസ് ക്രീം ഷോപ്പ് തുറക്കാൻ അനുമതി നൽകിയിരുന്നില്ല. ഐസ് ക്രീം തയാറാക്കാനായി വാങ്ങിവച്ച ആയിരങ്ങൾ വിലയുള്ള പൗഡറുകളാണ് യുവതി വീട്ടിലെ ക്ലോസറ്റിൽ ഒഴുക്കി കളയുന്നത്. തുടക്കക്കാരിയായ ഒരു വനിതാ സംരംഭകയുടെ നിസ്സഹായത പങ്കുവച്ച വിഡിയോ നിരവധിപേരാണ് കണ്ടത്.
28.82°C








