Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:38 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മീ ടൂ വിവാദത്തിൽ കുരുങ്ങിയ റാപ്പർ വേടനെ പിന്തുണച്ച നടി പാർവതി തിരുവോത്തിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. . മാപ്പ് ചോദിച്ച് വേടനിട്ട പോസ്റ്റിന് ലൈക്ക് ചെയ്തതോടെ പാർവതി ഇരകളുടെ പക്ഷത്താണോ പീഡകന്റെ പക്ഷത്താണോയെന്ന് സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങളുയരുന്നത്. ആളും തരവും നോക്കി, മൈലേജും റീച്ചും  നോക്കി പിന്തുണ പ്രഖ്യാപിക്കുന്ന പാർവതിയെ പോലെയുള്ളവർ ഇനിയെങ്കിലും ഈ പൊയ്മുഖം അഴിച്ചുവയ്ക്കണമെന്ന് പറയുന്നവരും കുറവല്ല


ദ് വോയ്സ് ഓഫ് വോയ്സ്‌ലെസ്’ എന്ന ആൽബത്തിലൂടെയാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി എന്ന ​ റാപ്പർ  ജനശ്രദ്ധ നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയനായ വേടൻ സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി  പ്രവർത്തിച്ചുകൊണ്ടിരിക്കവെയാണ് മീ ടൂ ആരോപണങ്ങളിൽ കുരുങ്ങുന്നത്. സംഭവം വിവാ​ദമായതോടെ  ആൽബത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയാണെന്ന് മുഹ്സിൻ പരാരി ഔദ്യോഗികമായി അറിയിച്ചിരുന്നു.
വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമായതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണമെന്നുമാണ് മുഹ്സിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പ്രശ്നത്തിൽ നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നതു വരെ വിഡിയോയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്നും സംവിധാകൻ കൂട്ടിച്ചേർത്തിരുന്നു 
 സംഭവം കയ്യിൽ നിന്ന് പോയി എന്ന് മനസിലായതോടെ തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിച്ച് വേടന്‍ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ മാപ്പ് ചോദിച്ച് ഇന്നലെ രംഗത്തെത്തുകയായിരുന്നു.തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് പോസ്‌റ്റെന്നാണ് വേടൻ  ഇതിനെ  വിശേഷിപ്പിച്ചത്. ഒന്നിൽ കൂടുതൽ പെൺകുട്ടികളാണ് ഇയാള്‌‍ക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.    എന്നാൽ തന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള തന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴകള്‍ വേദനിപ്പിചചെചന്നും ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതും സ്ത്രീകളെ വേദനിപ്പിച്ചു ഇക്കാര്യങ്ങളില്‍ താന്‍ ഖേദിക്കുന്നുവെന്നായിരുന്നു വേടന്റെ പോസ്റ്റ്. തന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മാപ്പ് പറയുന്നുവെന്നും വേടന്‍ പോസ്റ്റിലൂടെ അറിയിച്ചു  . ഈ പോസ്റ്റിനാണ് പാർവതി തിരുവോത്ത് ലൈക്ക് ചെയ്തത്. എന്നാൽ സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ വേടൻ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ ​ഗായികയും നടിയുമായ രേവതി സമ്പത്ത് പറഞ്ഞു .സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ വേടന്റെ പോസ്റ്റിന് താഴെ കമന്റിടുന്നവര്‍ സെക്ഷ്വല്‍ അബ്യൂസിനെ പ്രോത്സാഹിപ്പിക്കുകയാണ്. സെക്ഷ്വല്‍ അബ്യൂസ് നടത്തി തിരച്ചറിവ് ലഭിച്ചു എന്ന് പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് രേവതി സമ്പത്ത് പറഞ്ഞതോടെ   വേടൻ വിഷയത്തിൽ അയാളെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും രണ്ട് തട്ടിലാായി. .
മീ ടൂ ആരോപണങ്ങളിൽ കുരുങ്ങിയ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകരുതെന്ന് മുറവിളി കൂട്ടിയ പാർവതിയെ പോലെയുളള ഫെമിനിസ്റ്റുകൾ വേടൻ വിഷയത്തിലെടുത്ത ഇരട്ട നിലപാടിനെതിരെ ഇതോടെ വൻ വിമർശനമാണ് ഉയരുന്നത്. സംവിധായകൻ കമലിനെതിരെ സിനിമയിൽ നായികാ വേഷം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും ഒടുവിൽ വഞ്ചിക്കുകയും ചെയ്തുവെന്ന കേസിൽ ഒരു പ്രമുഖ ചാനലിൽ വന്നിരുന്ന് അത് പഴയ കേസാണെന്നും താനത് സെറ്റിൽ ചെയ്തുവെന്നും പറഞ്ഞപ്പോൾ നാവിറങ്ങിയ ഫെമിനിസ്റ്റുകളാണ് ഇവിടെ വൈരമുത്തുവിനെതിരെ കുടയും കുരിശുമായി ഇറങ്ങിയതെന്നും പറയുന്നു. 

Readers Comment

Add a Comment