Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ഇന്ന് ലക്ഷദ്വീപ് സന്ദർശികക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നെടുമ്പാശ്ശേരി വഴിയുള്ള യാത്ര ഒഴിവാക്കി. നേരത്തെ നൽകിയ അറിയിപ്പിന് വിരുദ്ധമായി അദ്ദേഹം ദാമൻ ദിയുവിൽ നിന്നും വ്യോമസേന വിമാനത്തിൽ നേരിട്ട് അഗത്തയിലേക്ക് പോയതാണ് റിപ്പോർട്ട്. കേരളത്തിൽ ലക്ഷദ്വീപ് വിഷയത്തിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. കൂടാതെ ഹൈബി ഈഡന്റെ നേതൃത്വത്തിൽ ടി എൻ പ്രതാപൻ, അൻവർ സാദത്ത് എന്നിവർ നേരിട്ടുകണ്ട് പരാതി നൽകാൻ വിമാനത്താവളത്തിൽ കാത്തിരുന്നു. എന്നാൽ ഇവർ വിവരം നൽകിയിട്ടും ഒരു മറുപടി പോലും നൽകാതെ അദ്ദേഹം യാത്ര തിരിക്കുകയായിരുന്നു. ജനപ്രതിനിധികളെ കാണാത്ത അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ധിക്കാരപരമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

അതിനിടെ അഡ്മിനിസ്‌ടേറ്ററുടെ സന്ദർശനത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പോലീസ് രംഗത്തെത്തി. സേവ് ലക്ഷ്ദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കരിദിനം അടക്കമുള്ള ജനാധിപത്യ പ്രതിഷേധങ്ങൾക്കെതിരായാണ് പോലീസ് ഭീഷണി. വീടുകളിൽ നാട്ടിയ കറുത്ത കൊടി നീക്കണമെന്ന് പോലീസ് വീടുകളിൽ എത്തി ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങൾ ഇത് അംഗീകരിച്ചില്ല. തുടർന്ന് കൊടി കെട്ടിയ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

 

 

 

Readers Comment

Add a Comment