Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ വന്നേക്കും. ടിപിആർ നിരക്ക് കുറയുന്ന സാഹചര്യത്തിൽ ആണ് ഇളവുകൾ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയോടെ 10 ശതമാനത്തിൽ താഴെ എത്തുമെന്നാണ് വിലയിരുത്തൽ.

ഓട്ടോറിക്ഷ, ടാക്സി സർവീസുകൾക്ക് ഇളവ് ഉണ്ടാകാൻ സാധ്യത ഉണ്ട്. ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിച്ചേക്കും. ടിപിആർ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ എത്തുന്നതുവരെ ലോക്ക് ഡൗൺ തുടരണം എന്നാണ് ഡോക്ടർമാരുടെ സംഘടന ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ വിലയിരുത്തുമ്പോൾ അതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.

സമ്പൂർണ ലോക്ക് ഡൗണിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.സമ്പൂർണ ലോക്ക് ഡൗണിന്റെ ആദ്യ ദിനം നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5346 പേർക്കെതിരെയാണ് കേസെടുത്തത്. നാളെ മുതൽ 16 വരെ പതിവ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും.

 

Readers Comment

Add a Comment