Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:38 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ. റവന്യൂവകുപ്പിന് ഇക്കാര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളിൽ എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്വമാണ് ഉളളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഒരു അവ്യക്തത നിലനിൽക്കുന്നുണ്ട്.അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത പ്രശ്‌നമാണ് ചർച്ച ചെയ്യുന്നത്. കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും.

മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തർക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ അത് പുറത്തുകൊണ്ടുവരും. ഇക്കാര്യത്തിൽ സർക്കാരിന് പേടിക്കാൻ ഒന്നുമില്ല. മന്ത്രി പറഞ്ഞു.

വിവാദം നിയമസഭയിലെത്തിയപ്പോൾ തന്നെ റവന്യൂമന്ത്രി വയനാട് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്.

മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ ഒരു വ്യക്തയുണ്ടാകും.സിപിഐ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടി നിലപാട് താൻ വിശദീകരിക്കില്ല. അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Readers Comment

Add a Comment