Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അധികമായി കടമെടുക്കണമെങ്കിൽ വൈദ്യുതിബോർഡിന്റെ നിലവിലുള്ളതും ഭാവിയിൽ വരാവുന്നതുമായ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രസർക്കാർ.
കടമെടുക്കാനുള്ള അർഹതാമാനദണ്ഡങ്ങളിൽ വൈദ്യുതി വിതരണക്കമ്പനികളുടെ സ്വകാര്യവത്കരണവും പാചകവാതകത്തിന് ഏർപ്പെടുത്തിയപോലെ സബ്‌സിഡി അക്കൗണ്ടിൽ നേരിട്ടുനൽകുന്നതും ഉൾപ്പെടുത്തി.കേന്ദ്ര ധനമന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ സുമിത് അഗ്രവാൾ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഈ നിർദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയിലെ കേന്ദ്രനിയന്ത്രണം കൂടുതൽ ശക്തമാക്കാനും സ്വകാര്യവത്കരണത്തിന് വേഗംകൂട്ടാനും ലക്ഷ്യമിടുന്ന നിർദേശങ്ങളാണിത്.
കേരളത്തിലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്ങിന് കത്തുലഭിച്ചു. സർക്കാർ ഉടൻ ഇത് ചർച്ചചെയ്യും. 15-ാം ധനകാര്യകമ്മിഷന്റെ ശുപാർശയനുസരിച്ചാണ് ഈ നിബന്ധനകൾ. 2021-’22 മുതൽ 2024-’25 വരെയുള്ള നാലുവർഷത്തേക്കാണ് ഇങ്ങനെ കടമെടുക്കാൻ അനുവദിക്കുന്നത്.
കടമെടുക്കാൻ രണ്ടുതരം നിബന്ധനകളാണുള്ളത്. കടമെടുപ്പിന് അർഹമാകാനുള്ള പ്രാഥമിക നിബന്ധനകളും സ്‌കോർ കണക്കാക്കുന്നതിനുള്ള നിബന്ധനകളും. പ്രാഥമിക നിബന്ധനകൾ അംഗീകരിച്ചാൽ കടമെടുപ്പ് അനുവദിക്കുന്നതിന് സംസ്ഥാനങ്ങളെ പരിഗണിക്കൂ. ഇതിൽ പ്രധാനം വൈദ്യുതിവിതരണക്കമ്പനികളുടെ ബാധ്യത ഏറ്റെടുക്കലാണ്.
കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 50 ശതമാനം ഈ വർഷം ഏറ്റെടുക്കണം. കേരളത്തിൽ ഇത് ഏതാണ്ട് 2100 കോടിരൂപ വരും. ഈവർഷം അരശതമാനം കൂടുതൽ കടമെടുത്താൽ കിട്ടുന്നത് 4000 കോടിയും. പകുതിയും വൈദ്യുതിബോർഡിന് കൊടുക്കേണ്ടിവരും.
തുടർന്നുള്ള ഓരോ വർഷവും മുൻവർഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കുകയും വേണം. അടുത്തവർഷം 60 ശതമാനം, അതിനടുത്ത വർഷം 75 ശതമാനം, അതിനടുത്ത വർഷം 90 ശതമാനം. 2025-’26 സാമ്പത്തികവർഷം മുതൽ നഷ്ടം പൂർണമായും സർക്കാർ ഏറ്റെടുക്കണം. ബോർഡിന്റെ കണക്കുകൾ കേന്ദ്രത്തെയും അറിയിക്കണം.
23.68°C








