Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:42 am
  • 19th May, 2024
  • Overcast Clouds
24.82°C24.82°C
  • Humidity: 97 %
  • Wind: 0.91 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം സംഘടിപ്പിച്ചതിൽ ആരോഗ്യ മന്ത്രി വീണ ജോർജ് വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.നഴ്‌സുമാരെയും ക്ലീനിങ് ജീവനക്കാരെയും നിയമിക്കുന്നതിനായിരുന്നു അഭിമുഖം. കൊവിഡ് വാർഡുകളിൽ നിയോഗിക്കുന്നതിനുവേണ്ടിയായിരുന്നു ഇവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. പതിനായിരത്തോളം ഉദ്യോഗാർഥികൾ എത്തിയതോടെ മെഡിക്കൽ കോളജ് പരിസരത്ത് വലിയ ആൾക്കൂട്ടമായി. വിവാദമായതോടെ ഉദ്യോഗാർഥികളെ മടക്കി അയക്കാൻ അധികൃതർ ശ്രമിച്ചു. എന്നാൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു.ഇതോടെ പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമുണ്ടായ സാഹചര്യത്തിലാണ് വിഷയത്തിൽ ആരോഗ്യ മന്ത്രി വിശദീകരണം തേടിയത്

Readers Comment

Add a Comment