Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ഡൗണിനെ തുടർന്ന് ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേഷനോട് ഹൈക്കോടതി വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ടു. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല കലക്ടർ ഉറപ്പ് വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
കേന്ദ്രസർക്കാരിന്റെ പ്രധാൻ മന്ത്രി ഖരീബ് കല്യാൺ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ എന്താണ് സ്ഥിതിയെന്ന് അറിയിക്കാൻ ഭരണകൂടത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 % ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗൺ കൂടി വന്നതോടെ അമിനി ,കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായും ഹർജിയിൽ പറയുന്നു.
33.82°C








