Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 25 പൈസയാണ് കൂടിയത്. പ്രീമിയം പെട്രോളിൻ്റെ വില 101.66 ഉം സാധാരണ പെട്രോളിൻ്റെ വില 97.54 ഉം ആയി വർധിച്ചു.ഡീസൽ വില 26 പൈസ കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92.89 ആയി. ഒരു മാസത്തിനിടയിൽ മുപ്പത്തിയൊന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. തുടർച്ചയായി ഉയരുന്ന ഇന്ധനവില വർധനവിനെതിരെ ജൂൺ 11 ന് രാജ്യത്തുടനീളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതീകാത്മക പ്രതിഷേധം നടത്തും
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് മാറ്റമില്ലാതെ തുടർന്ന ഇന്ധനവില രാജ്യത്ത് വീണ്ടും ഉയർന്നത്. തെരഞ്ഞെടുപ്പ് കാലയളവിൽ ഇന്ധനവില കൂട്ടുന്നത് പൊതുമേഖല എണ്ണക്കമ്പനികൾ താത്കാലികമായി നിർത്തിവച്ചിരുന്നു.
33.82°C








