Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു അഭിവന്ദ്യ പുരോഹിതനെക്കുറിച്ചു ഇങ്ങനെ പറയാമോ എന്ന് ഒരുപക്ഷെ നിങ്ങൾ വിചാരിക്കും. എന്നാൽ ഈ വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞാൽ നിങ്ങൾ പറയും ഇവൻ വിത്ത് കാള അല്ല .. അതുക്കും മേലെയാണെന്ന്. ആമുഖമായി ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടെ വിശുദ്ധ  ജീവിതം നയിക്കുന്ന ധാരാളം പുരോഹിതന്മാർ വിവിധ സഭകളിലുണ്ട്, അവരോടു ഞങ്ങൾക്ക് ബഹുമാനമുണ്ട് ആദരവുണ്ട്. എന്നാൽ പുരോഹിതവേഷധാരികളായ ബിനു ജോർജിനെപ്പോലെയുള്ള ഇത്തരം ആഭാസന്മാരെ തുറന്നുകാണിച്ചില്ലെങ്കിൽ ഇനിയും നിഷ്കളങ്കരായ കുട്ടികളും വീട്ടമ്മമാരും ഇവനെപ്പോലുള്ളവരുടെ ഇരകളായിത്തീരും,നിരവധി കുടുംബങ്ങൾ തകരും, വൈദിക സമൂഹത്തിനാകെ അപമാനമായിത്തീരുകയും ചെയ്യും.

ആശ്രമങ്ങളും ദയറകളും സഭക്കും സമൂഹത്തിനും പ്രാർത്ഥനാ സൗരഭ്യം തൂകിയിരുന്ന ഒരുകാലമുണ്ടായിരുന്നു.... എന്നാൽ ഇന്ന് ആശ്രമങ്ങൾ ബിനുജോർജിനെപ്പോലെയുള്ള ആഭാസന്മാരുടെയും അസാന്മാര്ഗികളുടെയും താവളമായി മാറിയിരിക്കുന്നു. സഭക്കും സമൂഹത്തിനും ഭാരമായ ക്രിമിനലുകളുടെ കരുതൽപാളയമായി മാറിയിരിക്കുന്നു.

മാവേലിക്കര ഭദ്രാസനാധിപനായിരുന്ന അന്തരിച്ച പക്കോമിയോസ് മെത്രാപ്പോലീത്തയാണ്  ബാർ ജീവനക്കാരനായിരുന്ന ബിനു ജോർജിനെ വൈദിക വൃത്തിയിലേക്കു കൊണ്ടുവന്നത്. ആശ്രമവാസിയായി വൈദികന്റെ  കുപ്പായമിട്ടത് തന്റെ കുത്തഴിഞ്ഞ ജീവിതത്തിനുള്ള ഒരു മറയായിട്ടാണ് ബിനുജോർജ്  കണ്ടത്. ഒരു വെള്ള നയിറ്റി ഇട്ടാൽ ആഭാസനും ദയിവത്തിന്റെ പ്രതിപുരുഷനാകും എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അടിമ കുഞ്ഞാടുകൾ മാത്രമുണ്ടായിരുന്ന നാട്ടിൻപുറത്ത്  ളോഹയിട്ടു വിത്തുകളെയെപോലെ ഇടവകകളിലെ വീടുകൾതോറും  മഥിച്ചു നടന്നു ബിനു കത്തനാർ ഒടുവിൽ നിയമത്തിന്റെ കത്രികപ്പൂട്ടിലകപ്പെട്ടു.

 മലങ്കര ഓർത്തഡോക്സ്‌ സഭയിലെ ബിനു ജോർജ് എന്ന കത്തനാർ  മാവേലിക്കര ഭദ്രാസനത്തിലെ ഓലകെട്ടിയമ്പലം സെന്റ്.മേരിസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഇടവകവികാരിയായിരിക്കുമ്പോൾ ഭർതൃ മാതാവുമായുള്ള പോലീസ് കേസ് ഒത്തുതീർപ്പാക്കാമെന്നുപറഞ്ഞു പള്ളിമുറിയിലേക്കു വിളിപ്പിക്കുകയും തുടർന്ന് തന്നെ ബലാത്സംഗം ചെയിതു എന്നുകാണിച്ചു 2018 ജൂലൈ ഒൻപതിന് ആ ഇടവകയിലെ തന്നെ  ഭർതൃമതിയായ യുവതി കായംകുളം പൊലീസിന് ഒരു പരാതി നൽകുകയുണ്ടായി.

യുവതിയുടെ പരാതിയെത്തുടർന്ന് കായംകുളം പോലീസ് രെജിസ്റ്റർ ചെയ്യുകയും പ്രമുഖ മാധ്യമങ്ങളിലടക്കം അന്ന്  വാർത്ത വരികയും അറസ്റ്റുഭയന്ന കത്തനാർ മുങ്ങുകയും ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷനൽകുകയും ചെയിതു. പീഡനത്തിന് വിധേയയായ യുവതി ആദ്യം പരാതി നൽകിയത് അന്ന് മാവേലിക്കര ഭദ്രാസനത്തിന്റെ ചുമതലയുണ്ടായിരുന്ന നിക്കോദിമോസ് മെത്രാപ്പോലിത്താക്കും കാതോലിക്കാ ബാവക്കുമാണ്. ഇവർ പ്രശനപരിഹാരമുണ്ടാക്കാം എന്നുപറഞ്ഞു സമയം നഷ്ട്ടപെടുത്തുകയായിരുന്നു ചെയ്യ്തത് .സഭാനേതൃത്തത്തെ വിശ്വസിച്ച യുവതി,

 പരാതിനല്കുവാനുണ്ടായ ഈ കാലതാമസം എന്ന ഒറ്റ ലൂപ്‌ഹോൾ ചൂണ്ടികാട്ടി  അന്ന് കത്തനാർക്ക്  ജസ്റ്റിസ് അലക്സാണ്ടർ തോമസ് കർശന ഉപാധികളോടെ ജാമ്യം നൽകി. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഇല്ലായ്മചെയ്യുവാനുമുള്ള സാഹചര്യം ഉണ്ടെന്നു പ്രോസിക്യുഷൻ ചൂണ്ടികാണിച്ചിരുന്നുവെങ്കിലും അറസ്റ്റുണ്ടായാൽ 40000 രൂപയുടെയും സമ്മാനതുകക്കുള്ള മറ്റു രണ്ടു പേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തിലും അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കാമെന്നും, വീട്ടുകാരെയും യുവതിയെയും പ്രതി ഭീഷണിപ്പെടുത്തുവാനുള്ള സാഹചര്യം ഉള്ളതിനാൽ നിരീക്ഷണത്തിന് പോലീസിനെ നിയോഗിക്കണമെന്നും വനിതാ സിവിൽ പോലീസ് ഓഫീസറെ ഏർപ്പെടുത്തണമെന്നും ജസ്റ്റിസ് ഉത്തരവിടുകയുണ്ടായി.

ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണ്. സാക്ഷിമൊഴികളും റിപ്പോർട്ടും പോലീസ് കോടതിക്ക് സമർപ്പിച്ചുകഴിഞ്ഞു.

പീഡനത്തിന് ഇരയായ യുവതി ആദ്യം ഇക്കാര്യം നാണക്കേടോർത്തു ആരോടും പറഞ്ഞില്ല. ഫോൺ വിളിയും ശല്യപെടുത്താലും വീണ്ടും തുടരുകയും വഴങ്ങാതെ വന്നപ്പോൾ യുവതിയെപ്പറ്റി ഇടവകയിലും നാട്ടിലും അപവാദം പ്രചരിപ്പിക്കുകയും ചെയിതപ്പോൾ യുവതി ഭർത്താവിനോടും വീട്ടുകാരോടും ഈ കാര്യങ്ങൾ പറയുകയും തുടർന്ന് അന്നത്തെ ഭദ്രാസന മെത്രാപ്പോലീത്തയുടെ ചുമതലയുണ്ടായിരുന്ന നിക്കോദിമോസ്, കാതോലിക്കാ ബാവ എന്നിവർക്കും നേരിട്ട് പരാതിനൽകയെങ്കിലും നിക്കോദിമോസ് മെത്രാൻ യുവതിയോട് പറഞ്ഞത് കേൾക്കുക.

എടി മോളെ.... നമ്മുടെ ഒരു പത്തുരൂപ പോയാൽ നമ്മൾ എന്ത് ചെയ്യും.. കുറെ തപ്പും .. തപ്പിട്ടും തപ്പിട്ടും കിട്ടിയില്ലെങ്കിൽ പിന്നെ എന്തുചെയ്യും .... അങ്ങ് പോട്ടെന്നു വെക്കും.... നിനക്ക് മനസ്സിലായോ...?  വൈദികൻ തന്നെ ബലാത്സംഗം ചെയിതു എന്ന് രേഖാമൂലം ഒരു യുവതി പരാതികൊടുത്തപ്പോളുള്ള ഒരു ആത്മീയാചാര്യൻ പറഞ്ഞ മറുപടിയാണിത്?

മധ്യസ്ഥതയും മാപ്പപേക്ഷയും ഒക്കെയായി കത്തനാരും സില്ബന്ധികളും സഭാ പ്രതിനിധികളും നിരന്തരം ശല്യം ചെയിതപ്പോൾ ഗത്യന്തരമില്ലാതെ യുവതി പരാതി പിൻവലിച്ചു, വീണ്ടും യുവതിയെ ശല്യം ചെയ്യുക മാത്രമല്ല ,  ഇടവകയിലെ നിരവധി പെൺകുട്ടികളെയും ഭർതൃമതികളെയും ഇയാൾ ലൈംഗികമായി  ചെയിതിട്ടുണ്ടെന്നും  ഐ ടു ഐ ന്യൂസിനോട് യുവതി വെളിപ്പെടുത്തി.

മദ്യപിച്ചുകഴിഞ്ഞാൽ സ്ത്രീകൾക്ക് അശ്ളീല സന്ദേശം അയക്കുന്നത് ഇയാളുടെ പതിവാണെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇയാൾ ഇടവകയിലെ സ്ത്രീകളെ മാത്രമല്ല ദുരുപയോഗം ചെയ്യുന്നത് ഗോവയിൽനിന്നുപോലും സ്ത്രീകളെ അരമനയിൽ എത്തിക്കാറുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തുന്നു. ഓ വി ബി എസ് ടൂറെന്നുംപറഞ്ഞു നടത്തിയ യാത്രകളിൽ വോഡ്ക മിക്‌സുചെയ്യ്തു കുടിച്ചുകൊണ്ടുനടന്നതും കാണിച്ചുകൂട്ടിയ ലൈംഗിക വൈകൃതങ്ങളും പൊലീസിന് നൽകിയ മൊഴിയിൽ ഉണ്ടെന്നു യുവതി ഐ ടു ഐ ന്യൂസിനോട് വെളിപ്പെടുത്തി.

കുമ്പസാരരഹസ്യം ദുരുപയോഗം ചെയിതു യുവതിയെ 5 വൈദികർ പീഡിപ്പിച്ച സംഭവം പ്രേക്ഷകർ ഓർക്കുമല്ലോ? ആറാമനായ ഇയാൾ തലനാരിഴക്കാണ് പിടിക്കപെടാതെ രക്ഷപ്പെട്ടതെന്ന് ഇദ്ദേഹത്തിന്റെ ആശ്രമവാസിയായ ഒരു വൈദികൻ ഐ ടു ഐ ന്യൂസിനോട് വെളിപ്പെടുത്തി.
ഓർക്കുക.
പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതിവെക്കുന്നതുപോലെ ഇവന്റെ ഇടവകയിൽ കത്തനാരുണ്ട് സൂക്ഷിക്കുക എന്ന് എഴുതിവെക്കാൻ. ഒരുങ്ങുകയാണ് വിശ്വാസികൾ.

Readers Comment

Add a Comment